Friday, 4 December 2015

മഴയുടെ പാഠം-കവിത-കെ എ സോളമന്‍




അതൊക്കെ അങ്ങ് ആന്ധ്രായില്‍
അല്ലെങ്കില്‍ കട്ടക്കില്‍
അവിടങ്ങളിലല്ലേ ഗോദാവരിയും
ഗംഗ യമുനയുംപിന്നെ പോഷകങ്ങളും
മഴയില്‍ പൊങ്ങി
തിമര്ത്താചടുന്നത്?
ഇവിടെന്ത് മഴ, വെള്ളപ്പൊക്കം?
ഞങ്ങള്‍ ചെന്നെയില്‍ സുരക്ഷിതര്‍
കാപ്പാത്തുവാന്‍ അമ്മയുണ്ട് 
കളിയാട്ടത്തിന് കലൈഞ്ജരും 
ഞങ്ങളുടെ അമ്പലങ്ങളും പള്ളികളും
പിന്നെനൂങ്കംപാക്കവും
സിനിമപിടുത്തത്തിന് കോടംപാക്കവും
സിനിമാകാണാന്‍ അമ്മ ടി വിയും

പക്ഷേ
ഈ നശിച്ച മഴഞങ്ങളെ പറ്റിച്ചുകളഞ്ഞു,
വൈദ്യുതി ഇല്ല, സിനിമയില്ല
പള്ളിക്കൂടമില്ല, പഠിപ്പില്ല
ബസ്സില്ല, കാറില്ല, യാത്രയില്ല
ഒരു മൊബൈല്‍ വിളിപോലുമില്ല.
നിറയെ മലവെള്ളം മാത്രം
കുടിലുകള്ക്കു മീതെ വെള്ളം
എങ്കിലും കാണാം വന്‍ കെട്ടിടങ്ങള്‍
അവയുടെ ഏതാനും ഉയര്ന്നുനിലകള്‍
തടയാന്‍ പറാവുകാരന്‍ ഇല്ല
പാറാവിനുമില്ലേ ജീവനില്‍ പേടി?

ഇവിടെ എല്ലാവര്ക്കും ഒരേ സ്വരം
മനുഷ്യന്റെ യഥാര്ത്ഥ സ്വരം
ഹിന്ദുവില്ല, മുസല്മാ നില്ല,
വിവിധതരം ക്രിസ്ത്യാനികളില്ല
സമത്വ മുന്നേറ്റ വായാടികള്‍ ഇല്ല
നായരും നമ്പൂരിയുമില്ല
തരത്തില്‍താണനായാടികളുമില്ല
എല്ലാവര്ക്കും ഒരേ വികാരം
വിശപ്പെന്ന വികാരം.
“ഒഴിഞ്ഞുപോകൂ ജലമേ”
അതാണ് പ്രാര്ത്ഥന
ഇവിടെ കൂനിയിരുന്നു മടുത്തു
മമ്മൂട്ടി വിളിച്ചു, സ്റ്റൈല്‍ മന്നന്‍ പേശി
പോരൂ, കൂടെവസിക്കാം
പക്ഷേ നീന്തല്‍ അറിയില്ലല്ലോ?
പട്ടാളം ഭക്ഷണവുമായി വരും
ആരോ വിളിച്ചുപറയുന്നുണ്ട്

ഈ മഴ, കൊടിയമഴ വെള്ളപ്പൊക്കം,
വലിയ പാഠം
നീര്ച്ചാലുകള്‍ കെട്ടിയടച്ചവര്ക്കും
നഗരം കെട്ടിയുയര്ത്തിമയവ്ര്ക്കും
സകലമാന ജനത്തിനും

-കെ എ സോളമന്‍

Tuesday, 1 December 2015

അച്ചേ ദിന്‍ ആര്‍ക്ക് ?


മദര്‍ തെരേസ സ്ഥാപിച മിഷനറീസ്‌ ഓഫ് ചാരിറ്റിഎന്ന പ്രസ്ഥാനം പാവപ്പെട്ടവര്‍ക്കും ആരുമില്ലത്തവര്‍ക്കും മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്കും വലിയ അനുഗൃഹമാണ്. ഈ സംഘടനയ്ക്കു കീഴിലുള്ള ഇന്ത്യയിലെ 16 അനാഥാലയങ്ങളില്‍ 13 എണ്ണത്തിന്‍റെയും ലൈസന്‍സ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ റദ്ദാക്കി.
കേന്ദ്ര ഗവണ്‍മെന്റ്‌ കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍, വര്‍ഷങ്ങളായി ആയിരക്കണക്കിനുപേര്‍ക്ക്‌ സാന്ത്വനം നൾകിപ്പോന്ന മിഷനറീസ്‌ ഓഫ് ചാരിറ്റി നടത്തിപ്പിനുവിരുദ്ധമായതാണ് ലൈസന്‍സ്‌ റദ്ദാക്കാന്‍ കാരണമെന്നു കേന്ദ്ര മന്ത്രി മേനകാഗാന്ധി . മനുഷ്യരെക്കാൾ നായ്ക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു മന്ത്രിയിൽ നിന്നും ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിച്ചുകൂടാ.
ഇവിടെ നഷ്ടപ്പെട്ടു പോകുന്നത് ആയിരക്കണക്കിനു ജീവിതങ്ങൾ മാത്രമല്ല, സ്നേഹവും സഹനവും എന്തെന്നു ലോകത്തെ പഠിപ്പിച്ച പാവപ്പെട്ടവരുടെ അമ്മയുടെ‍ സ്വപ്നങ്ങള്‍ കൂടിയാണ്. വരാനിരിക്കുന്ന അച്ചേ ദിൻ അനാഥ ബാല്യങ്ങൾക്കും അശരണർക്കും കൂടി യു ള്ളതാവട്ടെ.
കെ എ സോളമൻ

Friday, 27 November 2015

അതുരവിപിള്ള, ഇതുമഞ്ജുപിള്ള !

rp2

രവിപിള്ളയുടെ മകളുടെ കല്യാണത്തിന് മഞ്ജുവാരിയരുടെയും ശോഭനയുടെയും നൃത്തം

Sunday, 15 November 2015

ബര്‍മുഡാ കള്‍ച്ചര്‍





സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സംഭവിച്ച മാറ്റം ചർച്ച ചെയ്തു ചെയ്തു പുരുഷൻമാർക്കു വസ്ത്രം വേണ്ടാത്ത അവസ്ഥയായി. നെഞ്ചത്തും പുറത്തും അല്പം ദശവെച്ചു പോയാൽ ഹിന്ദി നsന്മാരെ പോലെ ഷർട്ടു ധരിയ്ക്കില്ല  ചെറുക്കന്മാർ.  സിക്ക് സ് പാക് പ്രദർശനത്തിന്റെ പേരിൽ ബർമുഡായെന്നുവിളിയ്ക്കുന്ന അണ്ടർവെയർ മാത്രമാണ് ഉണ്ടന്നു കരുതുന്ന നാണം മറയ്ക്കാന്‍ ഇവർക്കുള്ളഏക മാർഗ്ഗം.
പണ്ട്‌ പ്രീ ഡിഗ്രി കാലത്തെ ഒരു സംഭവം ഓർത്തു പോകുന്നു. ക്ളാസ്സിൽ പുതുതായി എത്തിയവരിൽ  മുണ്ടുടുത്തവരും ട്രവുസർ കാരുമുണ്ട്.പാന്റ്സ് ധരിച്ചവർ വിരലിലെണ്ണാൻ മാത്രം. ട്രൗസർ ധരിച്ചവരെ അടുത്തു വിളിച്ചു പ്രിൻസിപ്പാൾ  സാർ ചെവിയിൽ പറഞ്ഞു കൊടുക്കും ,നാളെ മുതൽ വരുമ്പോൾ ട്രൗസറിനു പുറമേ ഒരു മുണ്ടു കൂടി ചുറ്റാൻ. ഇത്തരം നല്ല കാര്യങ്ങൾ പറയാൻ ഇന്നു അധ്യാപകർ ഇല്ലാത്തതും അതു കേൾക്കാൻ ബർമു ഡാ വാഹകർക്കു കഴിയാത്തതും വലിയ വ്പ്രതിസന്ധിയാണ്. 
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്' കമ്മിറ്റിക്കു പുരുഷൻമാരുടെ വസ്ത്രധാരണം സംബന്ധിച്ചു നിർദ്ദേശങ്ങൾ ന ൾകാം. പൊതുനിരത്തിൽ ശല്യമുണ്ടാക്കുന്നവരെ പ്രോസിക്യൂട്ടു ചെയ്യാൻ പഞ്ചായത്ത് ആക്ടിൽ വകുപ്പുണ്ട്.

കെ. എ. സോളമൻ



Friday, 6 November 2015

ഇങ്ങനെയും ഒരു മാര്ഗ്ഗം - കഥ- കെ എ സോളമന്‍






വലിയ കോളേജായതുകൊണ്ടു ഓഫീസ് ഒരിടത്തും ഡിപ്പാര്ട്മെ ന്റ്- സ്റ്റാഫ് റൂഫ് റൂമുകള്‍ പലയിടങ്ങളിലുമാണ്. സ്റ്റാഫ് റൂമില്‍ നിന്നു കോളേജ് ഓഫീസ് വരെ ചെന്നു കാര്യം തിരക്കി തിരികെ എത്തണമെങ്കില്‍ കുറഞ്ഞത് അര മണിക്കൂര്‍ വേണം. ആ സമയം മുഴുവന്‍ രാഷ്ട്രീയം പറയാം. അതുകൊണ്ടു ആരും കസേരയില്‍ നിന്നു എഴുന്നേല്ക്കാറില്ല.
മൊബൈലുകള്‍ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ല. അങ്ങോട്ട് മൊബൈലില്‍ വിളിച്ചാല്‍ വിളി കേള്ക്കു ന്നവനും കാശു പോകുന്ന കാലം. ഒരു പത്രാസിന് വേണ്ടി ഇന്റര്കോംഫ കോളേജില്‍ സ്ഥാപിച്ചിരുന്നു. മുടക്ക് മുതലുപോലും ലഭിക്കാതെ ആ സാധനം പിന്നീട് ആക്രിക്കാരന് ചുമ്മാ കൊടുത്തു.
ഇന്റര്കോം പരാജയപ്പെട്ടതിന് കാരണംവിളിവന്നാല്‍ ആരും അറ്റന്റ്ചെയ്യാറില്ലെന്നത് തന്നെ. ഇന്റ ര്കോം ആരുംതന്നെ ഉപയോഗിച്ചിരുന്നില്ലായെന്ന് പറഞ്ഞുകൂടാ. ചില അറുബോറന്മാ്രായ അദ്ധ്യാപകര്‍ നേരംപോക്കിനുവേണ്ടി മുന്കൂകട്ടി പറഞ്ഞു വെച്ചതനുസരിച്ച് ഇന്റ്ര്കോേമിലൂടെ തമാശ പറയും, രസിക്കും. തമാശയുടെ വിഷയം മിക്കപ്പോഴും പരദൂഷണം തന്നെ. കറുത്ത സുന്ദരി ടീച്ചറിന്റെ വെളുത്ത ചെരുപ്പ്, വെളുത്ത ടീച്ചറിന്റെ ചുവന്ന ലിപ്സ്റ്റിക്കു തുടങ്ങിയവയാണ് വിഷയങ്ങള്‍ .
പ്രിന്സിപ്പല്‍ വിളിച്ചാലും ആരും ഫോണ്‍ എടുക്കില്ല. “ക്ലാസിലായിരുന്നു” എന്ന മറുപടി അദ്ദേഹംചോദിക്കുന്നെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി.നൂറുകൂട്ടം കാര്യങ്ങള്കൊടുവില്‍ ഇത് ചോദിക്കാന്‍ അദ്ദേഹത്തിന് എവിടെ നേരം.?
ഓഫീസ് സ്റ്റാഫിനാണെങ്കില്‍ അവരാണ് കോളേജ് നടത്തിപ്പിന്റെ ആണിക്കല്ല് എന്നാണ് വിചാരം. സാറന്മാ്ര്‍ എന്തു ചോദിച്ചാലും കൃത്യമായ മറുപടി കൊടുക്കില്ല. കാല് പിടിച്ചാലാണ് വല്ലപ്പോഴുമൊരിക്കല്‍ പി എഫ് ലോണ്‍ എടുക്കാന്‍ പോലും സഹായിക്കുന്നത്. നേരിട്ടു ചോദിച്ചാല്‍ മറുപടി തരാത്തവര്‍ എങ്ങനെയാണ് ഇന്റെര്കോപമില്‍ സംസാരിക്കുക? അതുകൊണ്ടു തന്നെ ഓഫീസിലെ ഇന്റെര്കോം എപ്പോഴും എന്ഗേുജിട് ആണ്. റെസീവര് എടുത്തു താഴെ വെച്ചാല്‍ എന്ഗേരജിടു ടോണ്‍ എന്ന “ബീഫ് ബീഫ്” മാത്രം.
ഓഫീസ് സൂപ്രണ്ടിനാണെങ്കില്‍ ജൂനിയര്‍ അദ്ധ്യാപകരെ കണ്ണിന് കണ്ടുകൂടാ. സൂപ്രണ്ടിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നെന്നും അതവര്‍ പറഞ്ഞു നടക്കുന്നുവെന്നതുമാണ് ഈ നീരസത്തിന് പിന്നില്‍.
പിന്നെ എങ്ങനെയാണ് ഓഫീസിലെ വിവരങള്‍ അറിയുന്നത്? എന്തെങ്കിലും ഒരു മാര്ഗം വേണ്ടേ? ഒത്തിരി ആലോചിച്ചതിന് ശേഷമാണ് ഏവര്കും ശരിയെന്നു തോന്നിയ മാര്‍ഗ്ഗം. രാജന്‍ നായര്സാര്‍ കണ്ടു പിടിച്ചത്?
എല്ലാമാസവും മൂന്നാം തീയതിയാണ് ശമ്പളം ലഭിക്കുക. ശമ്പള ബില്‍ എഴുതുന്ന ക്ലാര്ക്വ തോമാചേട്ടന്റെയും, അത് ഡി ഡി ഓഫീസില്‍ എത്തിക്കുന്ന കോശിയുടെയും ബില്‍ ഒപ്പിടുന്ന ഡി ഡി യുടെയും സൌകര്യമനുസരിച്ച് ശമ്പള വിതരണം ഒരാഴ്ചയോ രണ്ടാഴ്ചയോ നീളും. ഈ ദിവസങ്ങളിലെല്ലാം ഓഫീസില്‍ ചെന്നു “ശമ്പളം വന്നോ വന്നോ?” എന്നു ചോദിക്കുന്നതിലെ പ്രയാസം ഒഴിവായിക്കിട്ടുകയെന്നത് എല്ലാവരുടെയും ആഗ്രഹ മായിരുന്നു.
കോളേജിലെ ഒട്ടു മിക്ക നവീനാശയങളുടെയും ഉപഞ്ജതാവ് രാജന്‍ നായര്‍സാര്‍ തന്നെ.
“ശമ്പളം വന്നോ എന്നറിയാണ്‍ നിങ്ങള്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഓഫീസില്‍ കോശി നില്പ്പുുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി”
“ അതെങ്ങനെ സാര്‍?” സംശയം ജോസ് മാത്യു സാറിന്റെതാണ്.
കോളേജില്‍ ശമ്പളം വിതരണം ചെയ്യുന്നത് റവ. സിസ്റ്റര്‍ റോസ് ആണ്. തന്റെ കയ്യില്‍ നിന്നാണ് ശമ്പളം ഏവര്‍ക്കും കൊടുക്കുതെന്നാണ് സിസ്റ്ററിന്റെ വിചാരം. ആദ്യമൊക്കെ ഇങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നതാണ്. രാജന്‍ നായര്‍ സാര്‍ ഒരിക്കല്‍ പറഞ്ഞതനുസരിച്ചാണ് സിസ്റ്റര്‍ക്കു ഇങ്ങനെയൊരു വിചാരമുണ്ടായത്.
“ ഓഫീസിലെത്തിയ ശമ്പളം വിതരണം ചെയ്യുന്നതിന് മുന്പ് ആരെങ്കിലും എടുത്തോണ്ടു പോയെന്നു കരുതുക.. ഹെഡ് അക്കൌണ്ടന്റ് ആയ സിസ്റ്റര്‍ തന്നെ കയ്യില്‍ നിന്നു കൊടുക്കേണ്ടെ?”
അത് ശരിയാണെന്ന് സിസ്റ്റെറിന് തോന്നി. അന്ന് മുതലാണ് തന്റെ കയ്യില്‍ നിന്നാണ് എല്ലാവര്ക്കും ശമ്പളം നല്കുിന്നതെന്ന് സിസ്റ്ററിന് വിചാരമുണ്ടായത്.
“ ശമ്പളം വന്നാല്‍ കോശി, സിസ്റ്റര്‍ റോസ്സിന്റെ അടുത്തു നില്പ്പു ണ്ടാവും. നാക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചാണ് കോശി നില്‍ക്കുന്നതെങ്കില്‍ ശമ്പള വിതരണം തുടങ്ങി എന്നു മനസ്സിലാക്കണം. റവന്യൂ സ്റ്റാമ്പ് ഓരോന്നായി കീറി കോശി സിസ്റ്ററെ ഏല്പിക്കും, സിസ്റ്ററാകട്ടെ സ്റ്റാംപ് കോശിയുടെ നീട്ടിയ നാവില്‍ അമര്ത്തി യതിന് ശേഷം ആക്യിറ്റന്സ് രജിസ്റ്ററില്‍ ഒട്ടിക്കും. എല്ലാവരും ശമ്പളം വാങ്ങി തീരുന്നതു വരെ ഈ പരിപാടി തുടരും. അപ്പോള്‍ ശമ്പളം വന്നോയെന്ന് ആരോടും ചോദിക്കേണ്ടി വരില്ല.” രാജന്‍ സാര്‍.
“ കോശിയുടെ നാവ് ഇടയ്ക്കു ഉണങ്ങിപ്പോയാലോ സാര്‍?” സംശയം ജോസ് മാത്യു വിന്റേതു തന്നെ.
“ പണം കണ്ടാല്‍ നാവില്‍ വെള്ളമൂറുന്നതല്ലാതെ ഒരുത്തന്റെ നാവും ഉണങ്ങിപ്പോവില്ല ജോസേ----?
രാജന്‍ നായര്‍ സാര്‍ പറഞ്ഞത് ശരിയാണെന്ന് തുടര്ന്നു ള്ള ശമ്പള വിതരണ ദിവസങ്ങളില്‍ ഏവര്ക്കും ബോധ്യമായി.
ഇക്കഥ യഥാര്ത്ഥ ത്തില്‍ സംഭവിച്ചതല്ലെന്നും രാജന്‍ നായര്‍സാറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ കെട്ടുകഥയാണെന്നും വിശ്വസിക്കാനാണ് നിലവിലെഅദ്ധ്യാപകരില്‍ കൂടുതല്‍ പേര്ക്കും താല്പര്യം.
കെ എ സോളമന്‍

Friday, 30 October 2015

നിർദ്ധനരായ രോഗികളെ ആശുപത്രിയിലും ചികിത്സിക്കാം




പാവപ്പെട്ട രോഗികളെ ദ്രോഹിക്കാൻ വേണ്ടിയാണ് സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയുന്നതെന്നും അതു  വളരെപ്രാകൃത മായനടപടിയുമാണെന്ന മട്ടിൽ ഒരു കത്ത് , ഒരു പ്രമുഖ പത്രത്തില്‍  വായിക്കാനായി (ഒക്ടോ 30 ). സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് വീട്ടിൽ എത്തിക്കന്ന പണം ഫീസല്ലെന്നും ദക്ഷിണയാെണന്നുമുള്ള കണ്ടെത്തൽ അപാരം. ഇത്തരക്കാർ ഇങ്ങനെ കത്തെഴുതിക്കൊണ്ടിരുന്നാൽ ഈ നൂറ്റാണ്ടിലെന്നല്ല അടുത്ത നൂറ്റാണ്ടിൽ േപ്പാലും ഡോക്ടർമാരുടെ അഴിമതി അവസാനിപ്പിക്കാനാവില്ല.

ഒന്നരയുo രണ്ടും ലക്ഷം രൂപാ ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർമാരുണ്ടു്. രോഗികൾ ഇവർക്കു വീട്ടിൽ പണമെത്തിച്ചു കൊടുക്കാനാണെങ്കിൽ എന്തിനാ ഇത്രയും ശമ്പളം ഇവർക്കു നൾകുന്നത? നിർധനരായ തീരാ വ്യാധി ക്കാർ ക്യൂ നിന്നു കഷ്ടപ്പെടാതിരിക്കാനാണ്  സ്വകാര്യ പ്രാക്ടീസ്  ആവശ്യമായി വരുന്നത് എന്നാണ് മറ്റൊരു വാദം. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീട്ടിൽ കാണുന്ന നീണ്ട നിരയിൽ നില്ക്കുന്നതും് ഇരിക്കന്നതും പണക്കാരായ രോഗികളാണോ? ഈ ഡോക്‌ടർമാർ അവരുടെ ഡ്യൂട്ടി സമയത്തു ആശുപത്രിയിൽ ഉണ്ടെങ്കിൽ രോഗിക്ൾ്
വെയിൽ കൊള്ളാതെ കാത്തു നിന്നുകൊള്ളും , ഡോക്ടറുടെ വീടിന്റെ പടിക്കു പുറത്തു കാത്തുകെട്ടി കിടക്കേണ്ട .

സ്വകാര്യ പ്രാക്ടീസ് നിർബ്ബന്ധമുള്ളവർ രാജി വെച്ചു സ്വകാര്യ ആശുപത്രിയിലോട്ടു പോട്ടെ, നല്ല പ്രാക്ടീസുള്ള ഡോക്ടർ മാർക്കു പ്രവൈറ്റു ആശുപത്രികളിൽ മോഹവിലയാണ്. സ്വകാര്യ പ്രാക്ടീസു മാത്രം നടത്തുകയും സർക്കാർ ശമ്പളം പറ്റുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തന്നെ വേണം
സ്വകാര്യ പ്രാക്ടീസു അനുവദിച്ചാൽ നിർധനരായ രോഗികൾ രക്ഷപെടും എന്നു കണ്ടെത്തിയവരൂടെ തല സ്വകാര്യ പ്രാക്ടീസ് നടത്താത്ത ഡോക്ടർ മാരെക്കൊണ്ടു പരിശോധിപ്പിക്കുന്നതും നന്നായിരിക്കും.


കെ എ സോളമന്‍ 

Friday, 23 October 2015

നിര്‍ദ്ദേശങ്ങള്‍ നിര്‍ദേശങ്ങളായി തുടരും.


 

വാഹന അപകടങ്ങള നിയന്ത്രിക്കാൻ നല്ല കുറെ ശുപാർശകൾ അന്വേഷണകമ്മീഷന് വക  വായിക്കാനായി. നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കവയും നന്നായി തോന്നിയെങ്കിലും ചിലത് കൌതുകം ഉളവാക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കാൻ പുരുഷനു 20 വയസ്സ് സ്ത്രീ 21 മിനിമം എന്നതാണ്ആദ്യത്തെ നിര്‍ദേശം. സ്ത്രീക്കെന്തിന് പുരുഷനെക്കാള്‍ ഒരു വയസ്സു കൂടുതല്‍ എന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്താ, ഇരുപതാം വയസ്സില്‍ സ്ത്രീ ബ്രേക്ക് ചവിട്ടിയാല്‍ വണ്ടി നില്‍ക്കില്ലേ? വിവാഹപ്രായമെന്നതു സ്ത്രീക്ക് 18-ഉം മൂന്നു വര്‍ട്ഷം കൂടി കൂട്ടി പുരുഷന് 21-ഉം നിശ്ചയിച്ച നാട്ടിലാണ് ഡ്രൈവിങ് ലൈസന്‍സീന് സ്ത്രീക്ക് പ്രായം  കൂട്ടി വെച്ചിരിക്കുന്നത്. പുരുഷനെക്കാള്‍ താഴ്ന്ന പ്രായത്തില്‍  വിവാഹ വൈദഗ്ധ്യംനേടുന്ന സ്ത്രീ ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷനെക്കാള്‍ മൂത്തിരിക്കണം എന്നത് ഏതുതരം ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനത്തിലാണ്? സ്ത്രീ അബലയാണ് എന്ന പുരാതന തത്ത്വത്തിന് അടിവരയിടുന്ന പണിയാണു സ്ത്രീയുടെ പ്രായം കൂട്ടുന്നതിലൂടെ കമ്മീഷന്‍ ചെയ്തിരിക്കുന്നതെന്ന് സംശയിക്കണം.

സംസ്ഥാനത്തെ 720 അപകട മേഖലയിലും പോലിസ്, മോട്ടോർവാഹന വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരമാത്ത് എന്നിവ ഏകോപിച്ചു പ്രവര്ത്തിക്കണം എന്നതാണു രണ്ടാമത്തെ നിര്‍ദ്ദേശം. നിലവില്‍ ഏകോപനമില്ലെങ്കിലും ഈ വകുപ്പുകളെല്ലാം ചേര്‍ന്ന് വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും ക്രൂരമായി കൊള്ള യടിക്കുന്നുണ്ട്. പോലീസ്, മോട്ടോര്‍ വാഹനവകുപ്പുകളെ പോലെ നേരിട്ടു പിരിവില്ലെങ്കിലും യാത്രക്കാരെ ഏറെ ദ്രോഹിക്കുന്നത് പി ഡബ്ല്യൂ ഡി വകുപ്പാണ്. കുഴികള്‍ മൂടാതെയും യഥാസമയം റോഡ് അറ്റകുറ്റപ്പണി ചെയ്യാതെയും യാത്രക്കാരെ ദ്രോഹിക്കുന്ന പൊതുമരാമത്തിന്റെ ഏകോപനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതേണ്ടതില്ല 
സ്പോര്ട്സ് ബൈക്ക് വില്പ്പന നിയന്ത്രിക്കുകയെന്നതാണ് അടുത്ത നിര്‍ദ്ദേശം. ഒരിയ്ക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവാം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. നേതാക്കന്മാരെ വരെ വിലക്ക് വാങ്ങാന്‍ കഴിവുള്ള ബൈക്ക് കമ്പനികള്‍ക്ക് ആര് മൂക്കുകയറിടാനാണ്? അമിതവേഗത നിയന്ത്രിക്കാന്‍ നിലവില്‍ വകുപ്പുണ്ടെന്കിലും വലിയ മീനിനെക്കണ്ട കൊക്കിന്റെ അവസ്ഥയിലാണ് പലപ്പോഴും പോലീസ്., കണ്ണടച്ചുകളയും. പോലീസിന്റെ മേക്കിട്ടുകേറ്റം എപ്പോഴും മര്യാദയ്ക്ക് വണ്ടിഓടിക്കുന്നവരുടെ പുറത്തേക്കാണ്.
ഇരുചക്ര വാഹന വേഗത പരമാവധി 50 കി മീ. എന്നതാണു മറ്റൊരു യുട്ടോപ്പിയന്‍ നിര്‍ദ്ദേശം. സ്പീഡ് വെഹികില്‍ പാടില്ലായെന്നതിന്റെ മറ്റൊരു വകഭേദമാണിത്.
വാഹനങ്ങളുടെ ഡാഷ് ബോർഡിൽ നിരീല്ഷ്ണ കാമറവേണമെന്ന നിര്‍ദേശവും കൊള്ളാം. വാഹനവിലയോടൊപ്പം ഇന്‍ഷൂറന്‍സ്, റോഡ്ടാക്സ്, സര്ക്കാര്‍ അവസാനിപ്പിച്ചു എന്നു പറയുന്ന കൈക്കൂലിക്കും ചേര്‍ത്തു ലോണ്‍ എടുത്തവര്‍ക്ക് ഇ എം ഐ ഉയര്‍ത്താന്‍ ഈ നിര്‍ദ്ദേശം പ്രയോജനപ്പെടുമെന്നുള്ളതുകൊണ്ടു അതനുസരിച്ച് ബാങ്ക് ലോണ്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.
റോഡ്‌ സേഫ്റ്റി അതോറിറ്റിയുടെ രൂപികരണം സംബന്ധിച്ചുള്ള നിര്‍ദേശവും നല്ലതു തന്നെ. ഒരു പണിയുമില്ലാതെ തിണ്ണനിരങ്ങുന്ന ഭരണകക്ഷിയുടെ കുറച്ചു നേതാക്കള്‍ക്കു മെഴുകാന്‍ ഒരിടം കൂടി.
 .ഒരു റോഡു സുരക്ഷ ഫണ്ട്‌ വേണമെന്ന നിര്‍ദേശവും വളരെനല്ലത്. റോഡ് ടാക്സ് പിരിക്കുന്ന സമയത്തു വാഹന ഉടമയില്‍നിന്ന് കുറച്ചു തുക കൂടി ഈടാക്കി ഫണ്ട് രൂപീകരിച്ചാല്‍, സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോള്‍ ചെത്തുതൊഴിലാളി ക്ഷേമനിധിയില്‍ നിന്നു കടമെടുക്കുന്നത് ഒഴിവാക്കാം.
 റോഡ് സുരക്ഷാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍  സാധ്യത ഇല്ലെന്നു തെളിയിക്കുന്നതാണു റോഡു അരികില്‍  തടസ്സമായി നില്‍ക്കുന്ന കാണിക്ക വഞ്ചി, ആരാധനസ്തലങ്ങള്‍ എന്നിവ മാറ്റണമെന്ന് നിര്‍ദ്ദേശം. മതേതര ഭരണക്കാര്‍ക്ക് എങ്ങനെയാണ് മത ബിംബങ്ങളെ തൊടാന്‍ കഴിയുക? .വാഹന അപകടത്തിൽ പെട്ടവരെ ശുശ്രൂഷിക്കാനുള്ള  ഫണ്ട്‌രൂപീകരണവും ഉദ്ദേശിച്ച ഫലം തരുമെന്നു കരുതുക വയ്യ.
 ചുരുക്കത്തില്‍ ജനത്തിന് വായിച്ചു രസിക്കാന്‍ കുറെ നിര്‍ദ്ദേശങ്ങള്‍ എന്നല്ലാതെ  പുതിയകമ്മീഷന്‍ നിര്‍ദേശങ്ങള്‍ കൊണ്ട് വലിയാഗുണമുണ്ടാകുമെന്ന് കരുതുകവയ്യ.

-കെ എ സോളമന്‍ 

Wednesday, 21 October 2015

പുരസ്കാര തിരസ്കാരം.-കെ എ സോളമന്‍





പണ്ടെങ്ങോ കിട്ടിയ പുരസ്കാരം തിരികെ നല്കി വാര്‍ത്തയില്‍ സ്ഥാനം പിടിക്കുക എന്നതാണു ഇടത്തു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന എഴുത്തുകാരുടെ നിലവിലെ രീതി. പത്തു നാല്പതോളം വരുന്ന ഈ എഴുത്തുകാരില്‍ കേരളത്തില്‍ നിന്നു സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഏതാനും പേരുമുണ്ട്. ആയിരക്കണക്കിന് എഴുത്തുകാരുള്ള ഈ രാജ്യത്തു ഏതാനുംപേരുടെ ഈ അതിസഹസം മഹാസംഭവമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അവാര്ഡ് തിരിച്ചു കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ വളരെ ലളിതം. കര്ണാടക എഴുത്തുകാരന്‍ കാല്‍ബുര്‍ഗിയുടെ കൊലയില്‍സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ സര്ക്കാര്‍ കത്തിവെയ്ക്കുന്നു. വേറെയുമുണ്ട്  തിരസ്കര്‍ത്താക്കള്‍ക്കു വാദമുഖങ്ങള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴോ, കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴോ ഉണ്ടാകാത്ത വികാര വീക്ഷോഭമാണ് അവാര്ഡ് തിരികെ നല്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ളത്.

ഇന്ത്യ ഇമ്മിണി വല്യ രാജ്യമാണെന്നു ഇട്ടാവട്ടത്തിലെ എഴുത്തുകാര്‍ മറന്നുപോകുന്നതും ഒരു പ്രശ്നമാണ്. മീഡിയ വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഹൂബ്ലി നദിയില്‍ കുളിക്കാനിറങ്ങി ചത്തു പോയവന്റെ കാര്യം പോലും സര്‍ക്കാരിന്റെ അനാസ്ഥയായി ചിത്രീകരിക്കുന്ന ചാനല്‍ ഭരണിപ്പാട്ടുകാരാണു ഇവരെ നിയന്ത്രിക്കുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേതാണ്.

കേരളത്തിലെ ചില സ്വകാര്യ പണമിടമാട് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പന്ത്രണ്ടരശതമാനം പലിശനല്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന 50000 രൂപ അഞ്ചു വര്ഷം കൊണ്ട് ഒരുലക്ഷമാകും. എന്നുവെച്ചാല്‍ 1995-ല്‍ നിക്ഷേപിച്ച 50000 രൂപ 2015-ല്‍ എട്ട് ലക്ഷം രൂപയാകും. അവാര്ഡ് മടക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 95-ല്‍ വാങ്ങിയ 50000 നു പകരം ഇന്ന് 50000 രൂപ തിരികെ ഏല്‍പ്പിച്ചാല്‍ ലാഭം ഏഴര ലക്ഷം രൂപ. അതിലൂടെ ലഭിക്കുന്ന പുരോഗമന കുപ്രസിദ്ധി വേറെ.

പുരസ്കാരത്തുക മാത്രം മടക്കി കൊടുക്കുന്നവര്‍ അതിലൂടെ നേടിയെടുത്ത പ്രശസ്തിക്കും,സ്വീകരണങ്ങള്ക്കും, ചാനല്‍ അഭിമുഖങ്ങള്ക്കും, മറ്റു പാരിതോഷികങ്ങള്‍ക്കും കണക്ക് ബോധിപ്പിക്കുന്നത് എങ്ങനെ? അംബേദ്കര്‍ നാഷണല്‍ അവാര്ഡ് പോലെ പുരസ്കാരങ്ങള്‍ 5000 രൂപ കൊടുത്തു ഏജന്‍റന്മാര്‍ വഴി ഡല്‍ഹിയില്‍ പോയി വാങ്ങിയ മറ്റൊരുകൂട്ടം ചെറുകിട  എഴുത്തുകാരുണ്ട്. നിലവിലെ കാലാവസ്ഥയില്‍ അവാര്ഡ് തിരികെക്കൊടുത്തു ആളാകണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്. പക്ഷേ ആര്‍ക്കാണു പുരസ്കാരം തിരികെ നല്കേണ്ടത്, ആരാണ് വാങ്ങിയതുക തിരികെ ഏല്‍പ്പിക്കുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ തീരെ നിശ്ചയമില്ലാത്തതിനാല്‍ അവര്‍ അങ്കലാപ്പിലാണ്.  
പുരസ്‌കാരങ്ങള്‍ മടക്കിനല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം മോദി സര്‍ക്കാറിനെതാഴെയിറക്കാന്‍ പ്രയോജനപ്പെടുത്താമെന്നാണ് ഓരോ മതക്കാരനെയും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കുന്ന മതേതരപ്പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
ഇടതുസഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പുരസ്കാര തിരസ്കാരം  പുരസ്‌കാരങ്ങളെയും അതുനല്‍കിയ സ്ഥാപനങ്ങളെയും അവമതിക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മോദി അധികാരത്തിലെത്തിയത് പാര്‍ലമെന്റിന്റെ മേല്‍ത്തട്ട് പൊളിച്ചല്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. .

പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍  അതിനൊപ്പം ലഭിച്ച  പണം പലിശ സഹിതം  തിരിച്ചുകൊടുക്കാനുള്ള മര്യാദകൂടി കാട്ടണം.

                    __________________________

Sunday, 20 September 2015

അറബിക് സര്‍വ്വകലാശാലയെ എതിര്‍ക്കുന്നതെന്തിന്?



കേരളത്തില്‍ ഒരു അറബിക്  സര്‍വകലാശാലയുടെ ആവശ്യമുണ്ടോഎന്നതാണു നിലവിലെ തര്‍ക്കംസംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തോട് ധന വകുപ്പ് തടസവാദങ്ങള്‍ഉന്നയിച്ചിരിക്കുന്നു. ധന വകുപ്പ് മാത്രമല്ല ചില വര്‍ഗീയ സംഘടനകളും ഈ സര്‍വലശാലയ്ക്കെതിരെ രംഗത്തുണ്ട്. ഇവിടെ സംസ്കൃത സര്‍വകലാശാലക്കും  മലയാളം സര്‍വകലാശാലയ്ക്കും പ്രവര്‍ത്തിക്കാമെങ്കില്‍  അറബിസര്‍വകലാശാലക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
അറബിസര്‍വകലാശാലയില്‍ അറബി മാത്രമേ പഠിപ്പിക്കൂ എന്ന കണ്ടെത്തല്‍ അപാരം. അങ്ങനെയെങ്കില്‍ സംസ്കൃത സര്‍വകലാശാലയില്‍ മായാളവും ഹിന്ദിയും സോഷിയോളോജിയുംപഠിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും?   ഭാഷക്ക് മാത്രമായി എന്തിനാണു ഒരു സര്‍വകലാശാലചിലറുടെ ഇത്തരം  സന്ദേഹംതന്നെ ആസ്ഥാനത്താണ്. ഒരു സര്‍വകലാശാലവരുമ്പോള്‍ അതിന്റെ സ്ഥാനം, ഘടന, കൈകാര്യം ചെയ്യുന്ന  വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ സ്വഭാവികം.ആരോഗ്യംകൃഷിഫിഷറീസ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേകമായി സര്‍വകലാശാലകള്‍ ആരംഭിച്ചപ്പോഴും ചില തര്‍ക്കങ്ങളും സന്ദേഹങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം അസ്ഥാനത്താ ണെന്ന്പിന്നീട് തെളിഞ്ഞു. അതുകൊണ്ടുതന്നെ അറബിക് സര്‍വകലാശാലയെപ്പറ്റിയുള്ള സംശയങ്ങളുംവൈകാതെ മാറും. .
കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷയാണ് അറബി1956 മുതലാണ് കേരളത്തില്‍ അറബി ഭാഷ സ്‌കൂള്‍ തലങ്ങളില്‍ ഒദ്യോഗികമായി പഠിപ്പിച്ചു തുടങ്ങിയത് .  ഹയര്‍ സെക്കണ്ടറി കോളേജ്സര്‍വ്വകലാശാല തലങ്ങളില്‍ ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും രാജ്യത്ത്  ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അറബി പഠിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം.
ഇസ്‌ലാം മതം പ്രചരിക്കുന്നതിനു എത്രയോ ശതകങ്ങള്‍ക്കു മുമ്പു തന്നെ അറബികളുമായി  മലയാളികള്‍ക്ക് വ്യാപാര ബന്ധമുണ്ടായിന്നു.   ഇസ്‌ലാമിന്റെ ആഗമനത്തോടെയാണ്  അത് ശക്തിയാര്‍ജിച്ചതെങ്കിലും ഇസ്ലാം മത പ്രചരണത്തിനാണ് അറബി സര്‍വകലാശാല എന്ന വാദം തെറ്റാണ്. ..
 മലയാളവും അറബിയും
എഴുത്തച്ഛന്റെ മലയാള ഭാഷ സംഭാവനകള്‍ക്ക് ഒക്കെ എത്രയോ മുമ്പേ കേരളത്തില്‍  അറബി ഭാഷ അതിന്റെ സ്വാധീനവും സാന്നിധ്യവും അറിയിച്ചിരുന്നു. പതിനാലാം നൂറ്റാന്ടില്‍ രാജ്യം സന്ദര്‍ശിച്ച സഞ്ചാരി ഇബന്ബത്തൂത്ത ഇവിടെ പ്രത്യേകിച്ചും കേരളത്തില്‍ നിലനിന്നിരുന്ന അറബി ഭാഷാ സാന്നിദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.  മലബാറിലെ മാലപ്പാട്ടുകള്‍, മത ഗ്രന്ഥങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ കിരാതവാഴ്ചകള്‍ക്കെതിരെയുള്ള രചനകള്‍ എല്ലാത്തിലും അറബി ഭാഷയുടെ സ്വാധീനം പ്രത്യക്ഷമായി തന്നെ കാണാവുന്നതാണ്.
ഇസ്ലാം മതത്തിലൂടെയും അല്ലാതെയും അറബി സ്വാധീനം കേരളത്തിൽ പ്രകടമായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കേരളവും അറേബ്യയുമായി വ്യാപാരം നിലനിന്നിരുന്നു. അക്കാരണത്താൽ മലയാളത്തിൽ ഒത്തിരി അറബി,പേർഷ്യൻ വാക്കുകൾ കടന്നുകൂടിയിട്ടുണ്ട്. മുസ്ലീങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ പ്രാദേശികവ്യവഹാരഭാഷയിലാണ് കാര്യമായ അറബി പദങ്ങളുടെ ഉപയോഗം ഉള്ളത്.

മലയാളത്തിലേക്ക് ആദാനം ചെയ്യപ്പെട്ട ചില അറബി പദങ്ങൾ
അമ്പാരി, ജില്ല, താലൂക്ക്, തഹസിൽ, ജപ്തി, ജാമ്യം, രാജി, മുക്ത്യാർ, മഹസ്സർ, വക്കീൽ, റദ്ദ്, ഹാജർ, തവണ, മരാമത്ത്, ഖജാൻ‌ജി, താരീഫ്, നികുതി, വസൂൽ, ഹജൂർ, ഉറുമി, കവാത്ത്, കറാർ, മാരി, യുനാനി, ജുബ്ബാ, ഉറുമാൽ, കീശ, അത്തർ, അക്ക, വാപ്പ, ഉമ്മ, ഇങ്ക്വിലാബ്, സലാം, മാമൂൽ,നിക്കാഹ്, തലാക്ക്, തകരാർ, ബദൽ, മാപ്പ്, കാപ്പിരി, സായിപ്പ്, ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ്, ചക്കാത്ത്, അറാം, ഹജ്ജ്, ദുനിയാവ്, സുറിയാനി, കസബ,മുൻഷി, മുല്ല, ബിലാത്തി,വർക്കത്ത്


നാലാമത്തെ വിനിമയ ഭാഷ.
ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണ് അറബി ലോകത്ത് 25 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നുഇരുപത്തിരണ്ട് രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ എന്നതിനപ്പുറം  ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നായും ഇതിന് അംഗീകാരമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ക്രിസ്ത്യന്‍, മുസ്‌ലിംയഹൂദ മതങ്ങളുടെ അനുയായികളെല്ലാം പവിത്രവും പരിശുദ്ധവുമായി കാണുന്ന മക്കജറുസലംമദീനസിറിയ തുടങ്ങിയ സ്ഥലങ്ങളുടെയും ഭാഷ അറബിതന്നെ. യേശുവിന്റെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന ജെറുസലേമും  ഇതില്‍ പെടുനപ്പെടും   സിന്ദിഉര്‍ദുപേര്‍ഷ്യന്‍, തുടങ്ങിയ ഭാഷകള്‍ അവയുടെ ലിപിയായി സ്വീകരിച്ചിരിക്കുന്നത് അറബിക് ലിപിയാണ്ഇങ്ങനെ  സവിശേഷതകള്‍ ഏറെയുള്ള ഭാഷയാണ് അറബി എന്നതാണു.വസ്തുത..
തൊഴില്‍ദായകഭാഷ.
ഏറെ തൊഴില്‍ സാധ്യതകളുള്ള  ഭാഷ എന്ന നിലയില്‍ക്കൂടി അറബി അറിയപ്പെടുന്നു.  ഏകദേശം 75,000 കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിലേക്ക് അറബി രാജ്യങ്ങളില്‍ നിന്നു ഒഴുകിയെത്തുന്നത്. അറബി അറിയുന്നവര്‍ക്ക് അറബ് തൊഴില്‍ മേഖലയില്‍ വലിയ ക്ലേശമില്ലാതെ തൊഴില്‍ ചെയ്യാണ് കഴിയുന്നുമുണ്ട്..  ലോകത്തെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ അറബി ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ അതിന്റെ അനന്ത സാധ്യതകളെ കാണാന്‍ ശ്രമിക്കുന്നില്ലയെന്നത് ഖേദകരമാണ്.
അറബിക് സര്‍വകലാശാല വേണം
അറബിഭാഷയുടെ ഇത്തരം ആദരണീയമായ പൈതൃകവും ആധുനികമായ സാധ്യതയും പരിഗണിച്ച് കൊണ്ട് കേരളത്തില്‍ ഒരു അറബിക്  സര്‍വകലാശാല ആവശ്യമാണ് എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍വകലാശാലയെ സാമുദായികവത്കരിച്ചും സാമ്പത്തിക ബാധ്യതകള്‍ ഉന്നയിച്ചും എതിര്‍ നീക്കം  നീക്കം നടത്തുകയാണ് ചിലര്‍ഇതില്‍ ധനവകുപ്പിന്റെ നിസ്സഹരണമാണ് പ്രധാനപ്പെട്ടത്.സാമ്പത്തിക ബാധ്യതയാണ് ഇവരുന്നയിക്കുന്ന മുഖ്യ തടസ്സം. എന്നാല്‍  പശ്ചിമേഷ്യന്‍ ഏജന്‍സികളില്‍ നിന്നും'റുസഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുമൊക്കെ പണംകണ്ടത്തൊനാകുമെന്നുംവിദഗ്ധര്‍ പറയുന്നെണ്ടെങ്കിലും അത് കേള്‍ക്കാനുള്ള ആര്‍ജവം ധനവകുപ്പ് കാട്ടുന്നില്ല.. 

ചരിത്രപരമായിത്തന്നെ കേരള ജനതയോടും സംസ്‌കാരത്തോടും ആഭിമുഖ്യമുള്ളവരാണ് അറബികള്‍. മലയാള സാഹിത്യവും കലകളും അറബിജനതയെ ഹഠാദാകര്ഷിനച്ചു കൊണ്ടിരിക്കുകയാണ്. പുരാതന കാലത്ത് അറബി വണിക്കുകളെയും സംസ്‌കാരത്തേയും ഇരു കരങ്ങളും കൂട്ടി സ്വീകരിച്ച മലയാളിക്ക് അറബിയോട് അയിത്തം തോന്നേണ്ട കാര്യമില്ല. എല്ലാ ജനതകളോടും സംസ്‌കാരങ്ങളോടും സഹിഷ്ണുത പുലര്ത്തു്ന്ന അറബ് ഭരണാധികാരികളുടേയും അറബ് ജനതയുടെയും ഉദാത്ത മനോഭാവം കേരളക്കരയില്‍ അറബി സര്‍വക ലാശാലയുടെ രൂപീകരണത്തിലും നടത്തിപ്പിലും കൂടി നമുക്ക് അനുകൂലമാക്കിയെടുക്കാവുന്നതാണ്.


ലക്ഷോപലക്ഷം സാങ്കേതിക പ്രാവീണ്യമില്ലാത്ത പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള ബ്രിഡ്ജു കോഴ്‌സുകളിലൂടെയും സര്ട്ടി ഫിക്കറ്റ് കോഴ്‌സുകളിലൂടെയും വിദൂര വിദ്യാഭ്യാസ പഠന പദ്ധതികളിലൂടെയും ഏറെ തൊഴില്‍ സാധ്യതയുള്ള ട്രാന്‍സ്ലേഷന്‍ പഠന വകുപ്പുകളിലൂടെയും യൂണിവേഴ്‌സിറ്റിക്ക് അക്കാദമിക് മുന്നേറ്റത്തിന് പുതിയ മാനം നല്കാ്നാകും. ഇന്നാട്ടിന്റെ പട്ടിണിയകറ്റാന്‍ പഠനവും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപനങ്ങളുമെല്ലാം ബലികഴിപ്പിച്ചു അവിദഗ്ധ തൊഴിലാളികളായി അറബി നാടുകളില്‍ ചേക്കേറിയ പ്രവാസികളെ ഇത്തരം കോഴ്‌സുകളിലൂടെ വ്യവസ്ഥാപിതമായ രീതിയില്‍ അക്കാദമിക് രംഗത്ത് കൊണ്ടുവരുന്നതിനു കഴിയും. അറബ് രാജ്യങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ടുകിടക്കുന്ന നമ്മുടെ സംസ്ഥനത്തിന്  അറബി പഠനത്തിന്റെയും അനുബന്ധ വിദ്യാഭ്യാസത്തിന്റെയും  വ്യാപ്തി മനസ്സിലാക്കുന്നതിനു ഇത്തരമൊരു സര്‍വകലാശാല അനിവാര്യമാനെന്ന കാര്യത്തില്‍ സംശയമില്ല...
-കെ എ സോളമന്‍





Saturday, 12 September 2015

ലോകത്തിലെ ഏറ്റവും ചെറിയ ചെറുകഥകള്‍


1 ലോകത്തിലെ അവസാനത്തെ മനുഷ്യൻ ഏകനായി മുറിപൂട്ടി ഇരുന്നു. ആരോ വാതിലിൽ മുട്ടി Unknown
2 സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു . സ്കോളർഷിപ്പ് നഷ്ടമായി. റോക്കറ്റ്കണ്ടുപിടിച്ചു..
- William Shatner
3
കമ്പ്യൂട്ടർ , ഞങ്ങൾ ബാറ്ററികൾ കൊണ്ടുവന്നു ? കമ്പ്യൂട്ടർ ?
- Eileen Gunn
4 ഓട്ടോമൊബൈൽ വാറന്റി കാലാവധി തീരുന്നു . അതുകൊണ്ട് എഞ്ചിന്ടെ കാലാവധിയും 
- Stan Lee
5 അവനെ കാംക്ഷിച്ചു . അവനെഎനിക്കു കിട്ടി , ഷിറ്റ് .
- Margaret Atwood
6 അവന്റെ ലിംഗം അടര്‍ന്ന് വീണ് പോയി; അവന്‍ ഗർഭിണിയായി 
- Rudy Rucker
7 കത്തിയമരുന്നഅംബരചുംബികളിലെ മനുഷ്യര്ക്ക് ചിറകുമുളച്ചു. 
- Gregory Maguire
8 രക്തപാതകമുള്ള കൈകൾ കൊണ്ട്, ഞാൻ ഗുഡ്ബൈ പറയുന്നു
- Frank Miller
9 " നിലവറ ?" " നരകത്തിലേക്കുള്ള ഗേറ്റ്, തന്നെ?
- Ronald D. Moore
10 ലിഖിതം : ബുദ്ധിഹീനനായ മനുഷ്യന്‍ , ഭൂമിയില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല, ഒരിക്കലും .
- Vernor Vinge
11
മനുഷ്യനായി ജീവിക്കാന്‍ ചെലവ് ഏറെയാണ്.
- Bruce Sterling
12
ഞങ്ങള്‍ ചുംബിച്ചു . അവൾ ഉരുകിപ്പോയി. പഴന്തുണി തരൂ പ്ലീസ്.
- James Patrick Kelly
13 അത് നിങ്ങളുടെ പിന്നിൽ ഉണ്ട്. അതുകൊണ്ടു വേഗത്തില്‍ ഓടുക.
- Rockne S. O’Bannon
14 ഞാൻ നിന്റെ ഭാവിയാണ് കുട്ടി, കരയാതിരിക്കൂ .
- Stephen Baxter
15 നുണപരിശോധന കണ്ണടകൾ കുറ്റമറ്റതാക്കി, അതോടെ സംസ്കാരംതരിപ്പണമായി. 
- Richard Powers
16 മഴ പെയ്തു പെയ്തു പെയ്തു ഒരിക്കലും തോര്ന്നി ല്ല
H Waltrop
17 ചോദ്യം: 
മമ്മതിന്റെ സംസ്കാരയില്‍ പോകുന്നില്ലേ ?
ഉത്തരം:: 
അവിടെന്താ അരിപത്തിരിയും കോഴീന്ടെ കാല് വറുത്തതും കൊടുക്കുനുണ്ടോ?
K A Solaman

18 സൈബീരിയന്‍ കാടുകളിലൂടെ നീണ്ടുപോകുന്ന റെയില്‍പാത. നേരം പാതിര, കുറ്റാക്കുറ്റിരുട്ടു. കംപാര്‍ട്ടുമെന്റില്‍ എന്നെക്കൂടാതെ മറ്റൊരു യാത്രികന്‍ മാത്രം. ഇരുണ്ടവെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമല്ല. എനിക്കു വല്ലാതെ പേടിതോന്നി ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.. പെട്ടെന്നു അയാള്‍ എന്നോടു ചോദിച്ചു താങ്കള്‍ക്ക്പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ?’ ഞാന്‍ തിരിഞു നോക്കിയതുംഅയാളെ കണ്ടില്ല Unknown

Tuesday, 8 September 2015

അഴീക്കോടും ഷാഹുലും.



നാടകഗാന രചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ തന്റെ ഗുരുനാഥന്‍ ഡോ. സുകുമാര്‍ അഴിക്കോടിനെ കുറിച്ചു എഴുതിയ അദ്ധ്യാപകദിന ട്രിബ്യൂട് നന്നായി(ദേവജ സെപ്ത. 1),  ചേര്‍ത്തലയിലെ സാംസ്കാരിക വേദികളില്‍ നൂറ്റൊന്നാവര്‍ത്തിച്ചിട്ടുള്ള കഥയ്ക്കു ദേവജയിലൂടെ അദ്ദേഹം ലിഖിത ഭാഷ്യം നല്കിയിരിക്കുന്നു. അദ്ധ്യാപകന്‍ എന്നും ഓര്‍ക്കുന്നത് തന്റെ ക്ലാസിലെ മിടുക്കാരായവിദ്യാര്‍ഥികളെയും തനികുഴപ്പക്കാരെയും ആണ്. താന്‍ അത്രമിടുക്കാനായിരുന്നില്ലെങ്കിലും  ഒരിക്കലും കുഴപ്പക്കാരനായിരുന്നില്ല എന്നാണ് വേദികളില്‍ പ്രസംഗിച്ചു കേട്ടിട്ടുള്ളത്.. എന്നാല്‍ അതിനു വിപരീതമായിഗുരുനാഥന്റെ മുന്നില്‍ താന്‍ ഒരു നിഷേധിയായിരുന്നു എന്നാണ് ലേഖനത്തില്‍ പറഞ്ഞു വെക്കുന്നത്.. ഒരു പക്ഷേ മാറിയ കാമ്പസ് സിനിമ സംസ്കാരത്തില്‍ നിഷേധിയായി ചിത്രീകരിക്കപ്പെട്ടാല്‍ കൂടുതല്‍ സ്വീകര്യത കിട്ടും, കൂടുതല്‍ പേര്‍ വായിക്കും എന്നു ലേഖകന്‍ കരുതിക്കാണും.

തന്റെ ഗുരുനാഥനെക്കുറിച്ച് ഷാഹുല്‍ പറഞ്ഞിട്ടുള്ള മറ്റൊരു കഥ ഇങ്ങനെ.
“ചെറുകഥകളെ ക്കുറിച്ചാണ് അന്ന് ക്ലാസ്. ലോകത്തിലെ ഏറ്റവും ചെറിയ ചെറുകഥ ഏതാണെന്ന് അറിയാമോ, ഷാഹുലിന് അറിയാമോ?ക്ലാസിലെ സുന്ദരികളായ വിദ്യാര്‍ഥിനികളെ അദ്ദേഹം ശ്രദ്ധിക്കുന്നതായി കണ്ടില്ല. അദ്ദേഹം കഥ പറഞ്ഞു. സൈബീരിയന്‍ കാടുകളിലൂടെ നീണ്ടുപോകുന്ന റെയില്‍പാത. നേരം പാതിര, കുറ്റാക്കുറ്റിരുട്ടു. കംപാര്‍ട്ടുമെന്റില്‍ എന്നെക്കൂടാതെ മറ്റൊരു യാത്രികന്‍ മാത്രം. ഇരുണ്ടവെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമല്ല. എനിക്കു വല്ലാതെ പേടിതോന്നി ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.. പെട്ടെന്നു അയാള്‍ എന്നോടു ചോദിച്ചു  താങ്കള്‍ക്ക്പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ?’ ഞാന്‍ തിരിഞു നോക്കിയതുംഅയാളെ കണ്ടില്ല”

അഴിക്കോട് മാഷിനെ ക്കുറിച്ച് ഷാഹുലിന് ഇനിയും കഥകള്‍ പറയാനുണ്ടാകും

-കെ എ സോളമന്‍ 

Saturday, 5 September 2015

തിളക്കം- ഹൈക്കൂ കവിതകള്‍

1 കാലം
പൂവുകള്‍ വിടരുമ്പോള്‍
പറന്നുവരും പൂംപാറ്റകള്‍,
ഇത് വസന്ത കാലം
2 സൂര്യന്‍ 
കിളിമറന്നപാട്ട് 
ഇലപൊഴിയും കാലം 
കാത്തുനില്പ്പൂ സൂര്യന്‍
3 തുടക്കം
മരങ്ങള്‍ പൂക്കുന്നു,
വരണ്ടപുഴക്കരയില്‍
ഇതേതോകാലത്തിന്‍ തുടക്കം
4 കണ്ണീര്‍ 
കരകവിഞ്ഞൊഴുകി 
കലിതുള്ളിയ കടല്‍ 
കണ്ണീര് കണ്ടില്ലെന്നോ?
5 സുഗന്ധം
മേഘങ്ങള്‍ക്കു സുഗന്ധം 
കാറ്റിനുമതേ സുഗന്ധം,
പാലകള്‍ എല്ലാം പൂത്തിരിക്കുന്നു
6 ദൂരം 
കാലം ദൂരമായെങ്കില്‍ 
പുഴ കടലാകന്‍ എത്ര ദൂരം 
കാറ്റുകൊടുംകാറ്റാവാന്‍ എത്രകാലം?
7 നക്ഷത്രം 
സൂര്യന്‍ ഒരു നക്ഷത്രം 
രാത്രിയില്‍ നക്ഷത്രങ്ങള്‍ 
പകലേത് രാത്രിയെവിടെ?
8 മിന്നാമിന്നി
മിന്നാമിന്നിക്കൊരു വെട്ടമുണ്ട്
ഇരുട്ടില്‍ തിളങ്ങുന്നവെട്ടം .
കാഴ്ചയില്‍ മങ്ങുന്ന വെട്ടം
9 ചെല്ലം 
വെറ്റില കൃഷിയില്ല 
പുകയില കാന്സുറാണ് .
മുറുക്കാന്‍ ചെല്ലത്തിന്റെ ദുഖം.
10 തിളക്കം 
ആ കണ്ണുകളിലെതിളക്കം 
കാണാന്‍ നല്ല ചേലായിരുന്നു.
എന്നു വരും നീ വീണ്ടും?
-കെ എ സോളമന്‍ 

Saturday, 29 August 2015

കണ്ടു കണ്ടങ്ങിരിക്കും ജനത്തിനേ----

 


അങ്ങനെ പതിവുപോലെ ഇക്കുറിയും വെട്ടിക്കോട്ടു മമ്മതു തന്റെ സാ സാംസാകാരിക സംഘടനയുടെ പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചതയാദിനാഘോഷം എന്നുകൂടി തന്റെ ഓണാഘോഷത്തെ അദ്ദേഹം വിശേഷിപ്പിക്കും. അതുകൊണ്ടാണ് ചതയയദിനത്തില്‍ തന്നെ പരിപാടി സംഘടിപ്പിച്ചക്കുന്നത്. തന്റെ സംഘത്തില്‍പെട്ട ഏതെങ്കിലും ശ്രീനാരായണീയര്‍ എസ് എന്‍ ഡി പി സംഘടിപ്പിക്കുന്ന ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തടയുക എന്ന മതേതര കാഴ്ചപ്പാടുമാത്രമേ ഇത്തരമൊരു  ഉദ്യമത്തിന് പിന്നിലുള്ളൂ.

താന്‍ അംബേദ്കര്‍ അവാര്ഡ് ജേതാവാണെന്ന് എല്ലാവേദികളിലും പറയുകയും മറ്റ് അംബേദ്കര്‍ അവാര്‍ഡീകള്‍ ഇതുകേട്ട് തലയും കുമ്പിട്ടിരിക്കുകയും ചെയ്യാറുണ്ടെന്നത് വാസ്തവമാണെങ്കിലും “കണ്ടു കണ്ടങ്ങിരിക്കും ജനത്തിനേ,” കാണാതെ പോകുന്ന അവസ്ഥയാണ് സമ്മേളന വേദികളില്‍ ഇപ്പോള്‍. പഴയ ആളുകളെല്ലാം പോയി, കാണുന്നതെല്ലാം പുതുമുഖങ്ങളാണ്.

സംശയമുണ്ടെങ്കില്‍ സംഘടനയുടെ മുന്‍ ഭാരവാഹികള്‍ എവിടെയെന്ന് അന്വേഷിച്ചാല്‍ മാത്രം മതിയാകും. ഒരു ശക്തീശ്വരം നായര്‍ ഉണ്ടായിരുന്നു. കാല്‍ക്കാശ്കൈകൊണ്ടു തൊടാന്‍ കൊടുത്തില്ലെങ്കിലും ആദേഹത്തെയാണ് “സാംസ്കാരികത്തിന്റെ ട്രഷറര്‍ എന്നു വിശേഷിപ്പിച്ചിരുന്നത്.  രാഷ്ട്രീയക്കാരനായ്തു കൊണ്ടാവണം അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും രസിപ്പിച്ചിരുന്നു. പക്ഷേ നായരെ ഇപ്പോള്‍ കാണുന്നില്ല, .വെട്ടിക്കോടന്റെ ഈ സംഘത്തില്‍ വന്നിരുന്നു സമയം കൊല്ലുന്നതിനു പകരംമുറ്റത്തുരണ്ടു ചേമ്പും മൂടു കുഴിച്ചിട്ടു വെള്ളമൊഴിക്കുന്നതാണ് നാല്ലെതെന്ന് അദ്ദേഹത്തിന് തോന്നി.

ജോയിന്‍റ് സെക്രട്ടറി ഒരു റിട്ടയഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. ജോയിന്‍റ് സെക്രട്ടറിയെന്ന് വെച്ചാല്‍ സെക്കട്ടറിക്കുകീഴില്‍ പ്രവര്‍ത്തിക്കേണ്ട ആളാണെന്നും സര്‍ഗ്ഗ സൃഷ്ടിയുടെ കാര്യത്തില്‍ തന്റെ ഏഴയലത്ത് വരില്ലെന്നും ജോയിന്‍റ് സെക്രട്ടറിയെ മുന്നില്‍ ഇരുത്തി സെക്രട്ടറി മുഖ്യഭാഷണം നടത്തി. അന്നിറങ്ങിപ്പോയ ജോയിന്‍റ്സെക്രട്ടറി പിന്നെ തിരിഞു നോക്കിയിട്ടില്ല.

ആദ്യപ്രസിഡെണ്ടു എമിരിശ്ശേരിയെ  വെട്ടിക്കോടനും  നിലവിലെ പ്രസിഡെന്‍റും കൂടി പുകച്ചോടിച്ച കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ? എമിരിശ്ശേരി ശരിയാം വണ്ണംമുണ്ടുടുക്കുന്നില്ല, ബട്ടന്‍സ് ഇടുന്നില്ല,, പരിചയമില്ലാത്തവരെ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ആദേഹത്തെ പിരിച്ചുവിട്ടത്. എമിരിശ്ശേരിയുടെ പിരാക്ക് സംഘടനയുടെ തലക്ക് മുകളില്‍ തൂങ്ങിയാടുകയാണ്ഇപ്പൊഴും.

തന്റെ വേദികളില്‍ അത്യാവശ്യം ഒന്നുരണ്ടു പെണ്ണുങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുള്ളതുപോലെ എന്നുരണ്ട് പ്രൊഫസര്‍വേണമെന്നും  മമ്മതിനു നിര്‍ബന്ധമാണ് ഒരുത്തന്‍ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹം സെക്രട്ടറിയുടെ അവാര്ഡ് വിതരണ തട്ടിപ്പിനെക്കുറിച്ചു ഫേസ്ബുക്കിലെഴുതിയത് വലിയ ക്ഷീണമായിപ്പോയി. ഫേസ്ബുക്കിലെഴുത്ത് ടോയിലേറ്റു ഭിത്തിയില്‍ എഴുതിയിരുന്നവരുടെ നിലവിലെ പണിയാണെന്ന് മനസ്സിലാക്കിയ പ്രെസിഡെന്‍റും സെക്രട്ടറിയും മേലില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു പരിചയമുള്ളോരോടൊക്കെ പറഞ്ഞു നടക്കുകയാണ്. എങ്കിലും ഒരു പ്രൊഫസര്‍ ഇല്ലാതെ പറ്റില്ല. അങ്ങനെയാണ്, യു പി യില്‍ മുന്പ് ചെരുപ്പുകട നടത്തിയിരുന്ന ഒരുത്തനെ പ്രൊഫ എന്‍ പി, പണിക്കര്‍ എന്നും പറഞ്ഞു എഴുന്നള്ളിച്ചത്. പണിക്കര്‍ പണ്ട് കോളേജില്‍ കബീര്‍ കെ ദോഹേ, തുളസി ദാസ് കെ ദോഹേ, ബിഹാരിലാല്‍ കെ ദോഹേ എന്നിവ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടത്രേ. ദോഹ പഠിച്ചാല്‍ പ്രൊഫസര്‍ ആകാതിരിക്കുന്നത് എങ്ങനെയെന്ന് വെട്ടിക്കോടന്‍ ? അങ്ങനെയാണു യു പി റീട്ടേണി എന്‍ പി, പണിക്കര്‍ പ്രൊഫസ്സരുടെ വേഷം നിലവില്‍ കെട്ടിയാടുന്നത്.


അജാതന്‍ എന്നത് തൂലികാ നാമം. ആനന്ദന്‍ എന്നത് യഥാര്‍ത്ഥ പേര്. ആനന്ദന്‍ നന്നായി കവിത യെഴുതതും ചൊല്ലും, ചേര്‍ത്തലയിലേ അരക്കവിക്കൂട്ടത്തില്‍ ഭേദപ്പെട്ടവന്‍. വെട്ടിക്കോട്ട് മമ്മതിന്റെ മുതുക് ചൊറിയല്‍ സദസ്സിലും ആനന്ദന്റെ സാന്നിധ്യം കണ്ടിരുന്നു. വെട്ടിക്കോടന്‍ കാളമൂത്രം പോലുള്ള സ്വന്തം കവിത വാവുകാലപശുരാഗത്തില്‍ ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ കൈയെത്താത്ത സ്ഥലത്തു തേളുകുത്തുന്ന അനുഭവമാണ് ശ്രോതാക്കള്‍ക്കു. ഇതിന് അല്പമെങ്കിലും ശമനം കിട്ടുന്നത് ആനന്ദന്‍ കവിത ചൊല്ലിക്കഴിയുമ്പോള്‍  ആണ്. ഇവര്‍ തമ്മില്‍ തെറ്റിയത് എങനെയെന്ന് വെച്ചാല്‍ ആനന്ദന്‍ തന്റെ കവിത പുസ്തകം പ്രസിദ്ധീകരിച്ചത് വെട്ടിക്കോടന്റെ കാര്‍മികത്ത്വത്തിലല്ല. തിരൂര്‍ തുഞ്ചന്‍ പറബില്‍ വെച്ചു നാടത്തിയ പ്രകാശന ചടങ്ങില്‍ വെട്ടിക്കോടനെ ഒട്ടു ക്ഷണിച്ചതുമില്ല. ചേര്‍ത്തല കവികളുടെ പിതൃത്വം ഏറ്റെടുത്ത് ആളാകുന്ന വെട്ടിക്കോടനു ഇത് സഹിക്കാവുന്നതിന്റെ അപ്പുറമായി. ആനന്ദന്‍ ഹാജാരാകാത്ത സദ്സ്സില്‍ അദ്ദേഹത്തെ പറ്റി പിതൃശൂന്യപരാമര്‍ശം നടത്തിയത്. ആനന്ദന്‍ അറിഞ്ഞു. പിന്നെ വെട്ടിക്കോടന്റെ   വേദിയിലേക്ക് ആനന്ദന്‍ വന്നിട്ടില്ല.


പിതൃത്വവും പിതൃശൂന്യതയും വെട്ടിക്കോടു മമ്മതിനന്ടെ പ്രിയപ്പെട്ട രണ്ടു സംജ്ഞകളാണു. ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിനെ ഗാനമെഴുതാന്‍ പഠിപ്പിച്ചതും യുവജന  നേതാവിന് മുതിര്‍ന്ന നേതാവിനെ അഭിസംബോധന ചെയ്യാന്‍  പിതൃശൂന്യന്‍ പ്രയോഗം പറഞ്ഞുകൊടുത്തതും താനാണെന്ന് വെട്ടിക്കോടന്‍ പലകുറി അവകാശവാദം നടത്തിയിട്ടുണ്ട്. വെട്ടിക്കോടന്ടെ അവാര്‍ഡ് ദാനംപോലുള്ള  സാംസ്കാരിക തട്ടിപ്പ് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരെ പിതൃശൂന്യന്‍ എന്നു പബ്ലിക്കായി പരസ്യം ചെയ്യും.  അങ്ങനെ  തന്റെ സാംസുകാരിക വേദിയുടെ അടിത്തട്ടുനിലവാരം പലകുറി അദ്ദേഹം കാണിക്കുകയും ചെയ്തിട്ടുണ്ട്..


ഇനി വൈരം വിശ്വന്‍  കാര്യം ---(തുടരും)