Tuesday, 8 September 2015

അഴീക്കോടും ഷാഹുലും.



നാടകഗാന രചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ തന്റെ ഗുരുനാഥന്‍ ഡോ. സുകുമാര്‍ അഴിക്കോടിനെ കുറിച്ചു എഴുതിയ അദ്ധ്യാപകദിന ട്രിബ്യൂട് നന്നായി(ദേവജ സെപ്ത. 1),  ചേര്‍ത്തലയിലെ സാംസ്കാരിക വേദികളില്‍ നൂറ്റൊന്നാവര്‍ത്തിച്ചിട്ടുള്ള കഥയ്ക്കു ദേവജയിലൂടെ അദ്ദേഹം ലിഖിത ഭാഷ്യം നല്കിയിരിക്കുന്നു. അദ്ധ്യാപകന്‍ എന്നും ഓര്‍ക്കുന്നത് തന്റെ ക്ലാസിലെ മിടുക്കാരായവിദ്യാര്‍ഥികളെയും തനികുഴപ്പക്കാരെയും ആണ്. താന്‍ അത്രമിടുക്കാനായിരുന്നില്ലെങ്കിലും  ഒരിക്കലും കുഴപ്പക്കാരനായിരുന്നില്ല എന്നാണ് വേദികളില്‍ പ്രസംഗിച്ചു കേട്ടിട്ടുള്ളത്.. എന്നാല്‍ അതിനു വിപരീതമായിഗുരുനാഥന്റെ മുന്നില്‍ താന്‍ ഒരു നിഷേധിയായിരുന്നു എന്നാണ് ലേഖനത്തില്‍ പറഞ്ഞു വെക്കുന്നത്.. ഒരു പക്ഷേ മാറിയ കാമ്പസ് സിനിമ സംസ്കാരത്തില്‍ നിഷേധിയായി ചിത്രീകരിക്കപ്പെട്ടാല്‍ കൂടുതല്‍ സ്വീകര്യത കിട്ടും, കൂടുതല്‍ പേര്‍ വായിക്കും എന്നു ലേഖകന്‍ കരുതിക്കാണും.

തന്റെ ഗുരുനാഥനെക്കുറിച്ച് ഷാഹുല്‍ പറഞ്ഞിട്ടുള്ള മറ്റൊരു കഥ ഇങ്ങനെ.
“ചെറുകഥകളെ ക്കുറിച്ചാണ് അന്ന് ക്ലാസ്. ലോകത്തിലെ ഏറ്റവും ചെറിയ ചെറുകഥ ഏതാണെന്ന് അറിയാമോ, ഷാഹുലിന് അറിയാമോ?ക്ലാസിലെ സുന്ദരികളായ വിദ്യാര്‍ഥിനികളെ അദ്ദേഹം ശ്രദ്ധിക്കുന്നതായി കണ്ടില്ല. അദ്ദേഹം കഥ പറഞ്ഞു. സൈബീരിയന്‍ കാടുകളിലൂടെ നീണ്ടുപോകുന്ന റെയില്‍പാത. നേരം പാതിര, കുറ്റാക്കുറ്റിരുട്ടു. കംപാര്‍ട്ടുമെന്റില്‍ എന്നെക്കൂടാതെ മറ്റൊരു യാത്രികന്‍ മാത്രം. ഇരുണ്ടവെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമല്ല. എനിക്കു വല്ലാതെ പേടിതോന്നി ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.. പെട്ടെന്നു അയാള്‍ എന്നോടു ചോദിച്ചു  താങ്കള്‍ക്ക്പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ?’ ഞാന്‍ തിരിഞു നോക്കിയതുംഅയാളെ കണ്ടില്ല”

അഴിക്കോട് മാഷിനെ ക്കുറിച്ച് ഷാഹുലിന് ഇനിയും കഥകള്‍ പറയാനുണ്ടാകും

-കെ എ സോളമന്‍ 

No comments:

Post a Comment