Saturday, 5 September 2015

തിളക്കം- ഹൈക്കൂ കവിതകള്‍

1 കാലം
പൂവുകള്‍ വിടരുമ്പോള്‍
പറന്നുവരും പൂംപാറ്റകള്‍,
ഇത് വസന്ത കാലം
2 സൂര്യന്‍ 
കിളിമറന്നപാട്ട് 
ഇലപൊഴിയും കാലം 
കാത്തുനില്പ്പൂ സൂര്യന്‍
3 തുടക്കം
മരങ്ങള്‍ പൂക്കുന്നു,
വരണ്ടപുഴക്കരയില്‍
ഇതേതോകാലത്തിന്‍ തുടക്കം
4 കണ്ണീര്‍ 
കരകവിഞ്ഞൊഴുകി 
കലിതുള്ളിയ കടല്‍ 
കണ്ണീര് കണ്ടില്ലെന്നോ?
5 സുഗന്ധം
മേഘങ്ങള്‍ക്കു സുഗന്ധം 
കാറ്റിനുമതേ സുഗന്ധം,
പാലകള്‍ എല്ലാം പൂത്തിരിക്കുന്നു
6 ദൂരം 
കാലം ദൂരമായെങ്കില്‍ 
പുഴ കടലാകന്‍ എത്ര ദൂരം 
കാറ്റുകൊടുംകാറ്റാവാന്‍ എത്രകാലം?
7 നക്ഷത്രം 
സൂര്യന്‍ ഒരു നക്ഷത്രം 
രാത്രിയില്‍ നക്ഷത്രങ്ങള്‍ 
പകലേത് രാത്രിയെവിടെ?
8 മിന്നാമിന്നി
മിന്നാമിന്നിക്കൊരു വെട്ടമുണ്ട്
ഇരുട്ടില്‍ തിളങ്ങുന്നവെട്ടം .
കാഴ്ചയില്‍ മങ്ങുന്ന വെട്ടം
9 ചെല്ലം 
വെറ്റില കൃഷിയില്ല 
പുകയില കാന്സുറാണ് .
മുറുക്കാന്‍ ചെല്ലത്തിന്റെ ദുഖം.
10 തിളക്കം 
ആ കണ്ണുകളിലെതിളക്കം 
കാണാന്‍ നല്ല ചേലായിരുന്നു.
എന്നു വരും നീ വീണ്ടും?
-കെ എ സോളമന്‍ 

No comments:

Post a Comment