മദര്‍ തെരേസ സ്ഥാപിച മിഷനറീസ് ഓഫ് ചാരിറ്റിഎന്ന പ്രസ്ഥാനം പാവപ്പെട്ടവര്‍ക്കും ആരുമില്ലത്തവര്‍ക്കും മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്കും വലിയ അനുഗൃഹമാണ്. ഈ സംഘടനയ്ക്കു കീഴിലുള്ള ഇന്ത്യയിലെ 16 അനാഥാലയങ്ങളില്‍ 13 എണ്ണത്തിന്‍റെയും ലൈസന്‍സ് കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കി.
കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍, വര്‍ഷങ്ങളായി ആയിരക്കണക്കിനുപേര്‍ക്ക് സാന്ത്വനം നൾകിപ്പോന്ന മിഷനറീസ് ഓഫ് ചാരിറ്റി നടത്തിപ്പിനുവിരുദ്ധമായതാണ് ലൈസന്‍സ് റദ്ദാക്കാന്‍ കാരണമെന്നു കേന്ദ്ര മന്ത്രി മേനകാഗാന്ധി . മനുഷ്യരെക്കാൾ നായ്ക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു മന്ത്രിയിൽ നിന്നും ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിച്ചുകൂടാ.
ഇവിടെ നഷ്ടപ്പെട്ടു പോകുന്നത് ആയിരക്കണക്കിനു ജീവിതങ്ങൾ മാത്രമല്ല, സ്നേഹവും സഹനവും എന്തെന്നു ലോകത്തെ പഠിപ്പിച്ച പാവപ്പെട്ടവരുടെ അമ്മയുടെ സ്വപ്നങ്ങള്‍ കൂടിയാണ്. വരാനിരിക്കുന്ന അച്ചേ ദിൻ അനാഥ ബാല്യങ്ങൾക്കും അശരണർക്കും കൂടി യു ള്ളതാവട്ടെ.
കെ എ സോളമൻ
No comments:
Post a Comment