Thursday, 8 November 2012

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം –പുസ്തക പരിചയം -കെഎ സോളമന്‍


''"ഒരു യാത്ര...ഇത് മനസ്സിന്നൊരു കുളിര്മ നല്കുന്നു ...!! "

snap by @[100000197797311:2048:AC Santosh]
See more@ http://www.facebook.com/kgoc1234













വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതുസമ്പ്രദായത്തെയും  ശാസ്ത്രം എന്നു പറയാം. ശാസ്ത്രീയമാർഗ്ഗങ്ങളിലൂടെ . വിജ്ഞാനം സമ്പാദിക്കുന്നതിനെയും ഇത്തരത്തിൽ സമ്പാദിക്കുന്ന വിവരങ്ങളുടെ  സഞ്ചയികയെയും ശാസ്ത്രം എന്നു പറയാം. സിദ്ധാന്തങ്ങളായി ഉരുത്തിരിയുന്ന കാര്യങ്ങൾ കൂടുതൽ പഠിച്ച് തെളിവുകൾ കണ്ടെത്തുമ്പോഴാണ് ശാസ്ത്രമാവുന്നത്.
ശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിക്കാം:

1)പ്രകൃതിശാസ്ത്രം - പ്രകൃതിയുടെ അടിസ്ഥാനങ്ങൾപദാർഥങ്ങളുടെ സ്വഭാവംജീവൻ തുടങ്ങിയ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ഈ ശാഖ പഠിക്കുന്നു.
2) സാമൂഹികശാസ്ത്രം - ഇത് മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും കുറിച്ച് പഠിക്കുന്നു.

ഇവയില്‍ രണ്ടാമത്തേത് പരിഗണിക്കുംപോഴാണ് വേദാന്ത പഠനം പ്രസക്തമാകുന്നത്.

വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌ വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾബ്രഹ്മസൂത്രംഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം,ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയിൽ പ്രധാനം. വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ലപ്രായോഗികമായ പ്രവര്ത്തനപദ്ധതികൂടിയാണു. അത്  അറിയണമെങ്കില്‍ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്ത്ഥയാത്ര നടത്തണം.അതല്ലെങ്കില്‍ വയലാര്‍ മൈക്കളിന്റെ “ശാസ്ത്രയുഗത്തിലെ വേദാന്തപഠനം”പോലുള്ള ഗ്രന്ഥം വായിക്കണം.

ഇന്ന് എല്ലാ ജീവിതവ്യാപാരങ്ങളിലും മനുഷ്യന്‍  പടിഞ്ഞാറന്‍ ബുദ്ധിക്കൊത്തവിധം പെരുമാറുന്നു. അതായത് ഞാനും എന്റെ ലോകവും അപ്പടി യഥാര്ത്ഥ്മാണെന്ന ബോധ്യത്തോടെ.മായയെന്ന ആഴക്കടലിലൂടെഏത്‌ സമയത്തും തകരാവുന്ന ജീവിതവഞ്ചി തുഴയുന്നു. എന്നാല്‍ അവര്ക്കിതില്‍ ഭയമില്ല. കാരണംവഞ്ചി തകര്ന്നായല്‍ വീഴുന്നത് ആഴക്കടലിലേയ്ക്കാണ്,പരമമായ സത്യം എന്ന ആഴക്കടലിലേയ്ക്ക്. മായയെന്തെന്ന് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ: എന്നാല്‍ ഇതിലുംലളിതമായി ഗ്രന്ഥകാരന്‍ മായയെ വിവരിക്കുന്നത് നോക്കുക.(അധ്യ: 16)

മായാ സ്വഭാവമെന്നാല്‍ അതൊരു മൂര്‍ത്തമായ പ്രതലമല്ല. കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ കാണാന്‍ പറ്റുന്നതല്ല അത് . അതിനെ കായികമായി ഒന്നു ചെയ്യാന്‍ പറ്റുകയില്ല. എന്നാല്‍ അതിനെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു വികസിപ്പിക്കുവാനും ചുരുക്കുവാനും സാധിക്കും. ഇന്ദ്രീയ സംവേദങ്ങളെ സ്വീകരിക്കുകയും അതിനോടെല്ലാം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ മായയാകുന്ന മധ്യവര്‍ത്തിയാണ്.”

പ്രമേയവൈവിധ്യം കൊണ്ട് സമ്പന്നമാണു മൈക്കളിന്റെ സൃഷ്ടി . ബ്രഹ്മാനന്ദത്തിലേക്കുള്ള യാത്രയും റോക്കറ്റ് വിക്ഷേപണവും തമ്മിലുള്ള സാമ്യം, മനുഷ്യനും കംപ്യൂട്ടറും ത്തമ്മിലുള്ള സാദൃശ്യം, ഉന്നത വിദ്യാഭാസത്തിന്റെ നിഷ്ഫലത, ഇവയെല്ലാം പുസ്തകത്തിലുണ്ട്.

ബ്രഹ്മാനന്ദത്തിലേക്കുള്ള യാത്ര മോക്ഷയാത്രയാണ്.( .(അധ്യ: 7). ഈ യാത്രയ്ക്ക് നാം സ്വീകരിക്കുന്ന ഉപാധി ശബ്ദഘോഷണമുള്ള ജപകീര്‍ത്തനമാണ്. ഇന്ദ്രീയങ്ങളുടെ ആകര്‍ഷണ പരിധി കടക്കുവാന്‍ ഉപയോഗിയ്ക്കുന്ന ശക്തി കൂടിയ റോക്കറ്റുകളാണ് ജപകീര്‍ത്തനങ്ങള്‍ എന്നു ഗ്രന്ഥകാരന്‍.. ശൂന്യാകാശ യാത്രയില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ശക്തമായ റോക്കറ്റുകള്‍ വേണം. മോക്ഷപ്രാപ്തിക്കുള്ള റോക്കറ്റുകളാണ് “ഓംകാരം” പോലുള്ള ജപമന്ത്രങ്ങള്‍..

ഇന്നത്തെ മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെ ലഘൂകരിക്കുന്നതാണ് കംപ്യുട്ടര്‍ (പേജ് 111). കംപ്യുട്ടര്‍ കൊണ്ട് മനുഷ്യന്‍ ജോലി വേഗത്തിലാക്കുന്നുകാര്യക്ഷമവുമാക്കുന്നു. സ്വയം പ്രവര്‍ത്തിക്കുന്നതും, സഞ്ചരിക്കുന്നതും,വിവേചന ശക്തിയുള്ളതുമായ മനുഷ്യനേ കംപ്യുട്ടറുമായി താരതമ്യപ്പെടുത്താം. കംപ്യുട്ടറിന്റെ രണ്ടുഭാഗങ്ങളാണ്, ഹാര്‍ഡ് വെയറും  സോഫ്ട് വെയറും. ഇവ രണ്ടും പോലെയാണ് മനുഷ്യന്റെ ശരീരവും മനസ്സും.  മനുഷ്യ കംപ്യുട്ടര്റിന്റെ സോഫ്ട് വെയര്‍ അതായത് മനസ്സ്, ബാഹ്യ പ്രപഞ്ചവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ഇന്‍റര്‍ മീഡിയറി ആണ്. മനസ്സിന്റെ സ്വഭാവത്തെയാണ് മായ സ്വഭാവം എന്നു പറയുന്നു. മായയാകുന്ന ഇരുട്ട് മാറിയാലെ മനുഷ്യനു യഥാര്തഥ പ്രപഞ്ചത്തെ കാണാന്‍ പറ്റുകയുള്ളൂ എന്ന വേദാന്ത ദര്‍ശനം ഗ്രന്രഥകാരനും ഇവിടെ ആവര്‍ത്തിക്കുന്നു.  കംപ്യുട്ടറിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഗ്രന്ഥകാരന് ഈ മേഖലയില്‍ ഉള്ള അറിവ് വ്യക്തം .വളരെ രസകരമായാണ് കംപ്യുട്ടറം മനുഷ്യനും ത്തമ്മിലുള്ള സാദൃശ്യം ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തെ ക്കുറിച്ച് ഗ്രന്ഥകാരന്റെ കാഴ്ചപ്പാട് ശ്രദ്ധിയ്ക്കുക (അധ്യ 18)
“ഇന്നതേ വിദ്യാഭ്യാസത്തിലൂടെ നാം പഠിക്കുന്നത് ഭാഷകളും ശാസ്ത്രങ്ങളും ആണ്.ഇവയെല്ലാം വ്യക്തികളുടെ കഴിവിനെ വികസിപ്പിച്ചു മായയെ വ്യക്തികളുടെ ഭോഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നു. അല്ലാതെ മനുഷ്യന്‍ എന്ന ജീവിക്കു  അതിന്റെ പൂര്‍ണതയില്‍എത്തിച്ചേരാന്‍ വേണ്ട കാര്യങ്ങള്‍ ഇന്നതെ വിദ്യഭ്യാസത്തില്‍ ഇല്ല” ഡോക്ടര്‍ , എന്ചീനിയര്‍, വ്യാപാരി, വ്യവസായി, ഉദ്യോഗസ്ഥന്‍, കലാകാരന്‍, -ഇവരെല്ലാം, മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്കും, നിലനില്‍പ്പിനും ആവശ്യമാണ്. പക്ഷേ ഇവരുടെ പ്രവൃത്തികള്‍ മോക്ഷപ്പ്രാപ്തിക്കു ഉതകുന്നതല്ല “ യുക്തി ചിന്തകരായ ചില ഭൌത്തിക വാദികള്‍ക്ക് അലോസര മുണ്ടാക്കുന്ന നിരീക്ഷണമാണിതെന്ന് പറയാമെങ്കിലും ഗ്രന്ഥകാരന്‍ നിരത്തുന്ന  വസ്തുതകള്‍ നിഷേധിക്കപ്പെടാവുന്നതല്ല.

പാശ്ചാത്യ സംസ്കാരത്തിന്റെ ആധിപത്യം നാം തിരിച്ചറിയാണെമെന്നും ,മായയെ ജയിക്കണമെന്ന് പുസ്തകത്തില്‍ നിരീക്ഷണമുണ്ട്. ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ മാറ്റമുണ്ടായലേ ഇത് സാധിക്കൂ, അതിനു വേദാന്തത്തിലെ ധര്‍മസംഹിതയുടെ അടിത്തറയില്‍നിന്നു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരണം, ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്നു .

.ഭാരതത്തിന്റെ തനതു കണ്ടെത്തലായ വേദാന്തമനുസരിച്ച്ഈ ശാസ്തയുഗത്തില്‍ എങ്ങനെ സമൂഹത്തെ  മാറ്റിയെടുക്കാന്‍ കഴിയും എന്നതിന്റെ അന്വേഷണമാണ് വയലാര്‍ മൈക്കളിന്റെ ഈ ഗ്രന്ഥം. ആ ഉദ്യമത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.. നല്ലൊരു വായാനുഭവമാണ് ഗ്രന്ഥം നാലുകുന്നത്. ഗ്രന്ഥകാരന് ആശംസകള്‍.!

- കെ എ സോളമന്‍ 
                ----------------------------------------------------------

No comments:

Post a Comment