ഓണമേ നീ എനിക്കെന്ത്?
പോയ്മറഞ്ഞ നല്ല ദിനങ്ങളുടെഓര്മ്മ
പ്രതീക്ഷയുടെ ഓര്മ്മ
വെളിച്ചത്തിന്റെ ഓർമ്മ
പൊരിഞ്ഞ വയര്‍
ഒരിക്കലെങ്കിലും
നിറയുന്നതിന്റെ ഓര്മ .
മറഞ്ഞു പോയ പുഞ്ചിരി
ചുണ്ടിൽ തിരികേവരും ഓര്മ്മ
പാറിപ്പറക്കും തുമ്പികൾ
കൂടെ നൃത്തം വെക്കുന്ന-
ചുറ്റിനുംപൂക്കളം തീര്ക്കുന്ന ഓര്മ്മ.
വിളവെടുപ്പിന്റെആർപ്പുവിളികൾ
ആരാണ് കേള്‍ക്കുന്നത്?
വിതയും വിളയുമില്ലാത്തവന്
എന്തു വിളവെടുപ്പ്?
കാണംവിറ്റും ഓണംഉണ്ണണം
പാലത്തിന്‍ കീഴെ ഉറങ്ങുംപാണന്
വിൽക്കാൻ കാണം എവിടെ?
ഓണത്തുമ്പികള്‍ക്ക് പറക്കാന്‍
പൂക്കളെവിടെ
കിളികള്‍ക്ക് ചേക്കാറാന്‍
മരങ്ങളെവിടെ?
എങ്കിലും സ്വപ്നമുണ്ട്
എന്നമ്മ വരും
വട്ടി നിറയെ മധുരവുമായ്
പലഹാരപ്പൊട്ടുമായി
എന്നമ്മയുടെ ഓര്‍മ്മയാണ്
എനിക്കെന്നുമോണം
-കെ എ സോളമന്‍
No comments:
Post a Comment