ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ.
ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ?
സുന്ദരാണാണെന്നോ, ഹ, നല്ല
കാര്യംപിന്നെ
സത്യമായും നിനക്കെന്നൊടിഷ്ടമാണെന്നോ?
നീണ്ടതല്ലേ മുഖം തടിച്ച ചുണ്ടുകള്‍
മൂക്കിന്‍ തുമ്പിലെ മറുകു നീ കണ്ടില്ലേ
ഇടുമ്പിയകണ്ണിലെ കറുത്ത വരകളും
നിന്നിഷ്ടപാകത്തില്‍ എനിക്കെന്തുണ്ട് ചൊല്ല് നീ
എന്റെ കണ്‍കളില്‍ നക്ഷ്ത്രമുണ്ടെന്നോ
എന്റെയീരൂപം വശ്യമാണെന്നോ ?
ചിരിക്കുമ്പോള്‍ പൊഴിയും മുത്തുകളുണ്ടെന്നോ
നിനക്കെന്നോടിത്തിരി ഇഷ്ടമാണെന്നോ?
എങ്കില്‍ പറയട്ടെ പ്രിയസഖേ, എന്നുടെ
ഉള്ളിലെ കണ്ണാടിയില് നിന്‍ ചിത്രമാണപ്പെഴും
ആ മുഖം കാണ്‍കെ എന്‍നെഞ്ചകം തുടിക്കുന്നു
ആ സ്വരം കേള്‍ക്കെ എന്‍ മാനസംതളിര്‍ക്കുന്നു.
ചൊല്ല് സഖേ നിനക്കിഷ്ടമെന്നോടോ.
ഇല്ലകള്ളം പറഞ്ഞെന്നെ കളിപ്പിക്കയാണോ?
സുന്ദരാണാണെന്നോ, ഹ, നല്ല
കാര്യംപിന്നെ
സത്യമായും നിനക്കെന്നൊടിഷ്ടമാണെന്നോ?
കെ എ സോളമന്‍
No comments:
Post a Comment