Friday, 22 June 2012

'സ്‌പിരിറ്റ്' കാണാന്‍ രാഷ്ട്രീയമുന്നേറ്റം

Photo: mazhayude munnorukam....

"പുകവലി, മദ്യപാനം ആരോഗ്യത്തിന്

ഹാനികരം" എന്നത് ചിത്രം ഉടനീളം എങ്ങനെ

സൌകര്യപൂര്‍വം  എഴുതിക്കാണിക്കാമെന്ന

വിദ്യ ഈ സിനിമയിലൂടെ സംവിധായകന്‍

ജനത്തെ ബോധ്യപ്പെടുത്തുന്നു.   "ഗാന്ധി"സിനിമ

കണ്ടു ആരും ഗാന്ധിയാകാത്തത് പോലെ കുടി

നിര്‍ത്തിയവന്റെ സിനിമ കണ്ടു ആരും കുടി
നിര്‍ത്താന്‍  പോണില്ല എന്നതാണു ചിത്രത്തിന്റെ
സന്ദേശം.

"മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ റേപ്പ് ചെയ്തേനെ"
എന്ന മെയില്‍ ഷെവിനിസ്റ്റിക് ഡയലോഗ് 
സൂപ്പര്‍നായകന്‍ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി 
പറയുന്നതാകാം മികച്ച ചിത്രമെന്ന് 
രാഷ്ട്രീയഭേദമില്ലാതെ നേതാക്കന്മാര്‍ 
അഭിപ്രായപ്പെടാന്‍ കാരണം.   ഈ ഡയലോഗ്
ഭാര്യയോടോ, മുന്‍ ഭാര്യയോടോ ഒരു നേതാവും
പറയാതിരിക്കട്ടെ, ചിരവത്തടിക്കടി കിട്ടുന്നത് 
വലിയ നാണക്കേടാണ്.

"സ്പിരിറ്റ്" നല്‍കുന്ന സന്ദേശംകണക്കിലെടുത്തു എല്ലാ
ബിവേറേജസ് കടക്കുമുന്നിലും ചിത്രം സൌജന്യമായി 
പ്രദര്‍ശിപ്പിക്കുന്നതുനന്നായിരിക്കും






നായകന്‍, നായകന്റെ മുന്‍ഭാര്യ, മുന്‍ ഭാര്യയുടെ
ദേവതുല്യനായ ഭര്‍ത്താവ്, ഇവരെല്ലാം ഒരുമിച്ചിരുന്നു
മദ്യപിക്കുക, കൂത്താടുക, ഇങ്ങനെയൊരു സീന്‍ അമേരിക്ക
 കഴിഞ്ഞാല്‍ പിന്നെ കേരളത്തിലാണ് 
കുടിയന് കുടിക്കാതിരിക്കുമ്പോള്‍ ആണ് കൈ വിറയല്‍.
 സിനിമയിലെ നായകന്‍ സൂപ്പര്‍ ആയതുകൊണ്ട്
കുടിനിര്‍ത്തിയപ്പോള്‍ വിറയലും മാറി!
.നാട്ടില്‍  ഏതെല്ലാം തരം മദ്യമുണ്ടെന്നും
 അവ വെള്ളം ചേര്‍ത്തുംചേര്‍ക്കാതെയും
എങ്ങനെയൊക്കെ കഴിക്കാമെന്നും സ്പിരിറ്റ് സിനിമ
 കണ്ടപ്പോള്‍  മനസ്സിലായി. നവമദ്യപാനികള്‍ക്ക്
 യൂറോപ്യേയന്‍ ക്ലോസെറ്റ് സൌകര്യപ്രദ മായി
എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചതും നന്നായി.



-കെ എ സോളമന്‍ 

No comments:

Post a Comment