Saturday, 16 June 2012

പറക്കുക,പക്ഷി-കവിത –കെ എ സോളമന്‍

Photo: mazhayude munnorukam....

അസ്തമനസൂര്യന്റെചെമ്മാനമേട്ടില്‍
കടലിന്നഗാധമാം നിഴല്‍പ്പാട്നോക്കി
ദിക്കറിയാതെ പറക്കുന്നപക്ഷി
കരയുന്നതെന്തേ, നീ കൂട്ടം പിരിഞ്ഞോ ?

പകലവസാനിക്കും ഇരുള്‍മൂടും വേഗം
പറക്കുക പറക്കുക പിന്നെയും പിന്നെയും
ഒരു മരച്ചില്ല നിനക്കായ് നില്‍പ്പുണ്ട്
ഇരുള്‍ നിറയൊന്നിരാ രാത്രി വഴികളില്‍

ആര്‍ത്തുല്ലസിച്ചെത്താം പെരുമഴ
നില്‍ക്കാന്‍ നനയാന്‍ നേരമില്ലൊട്ടുമെ
കരയാനുള്ളതല്ലീ ജന്മമോര്‍ക്ക നീ
സമയമില്ലൊട്ടും, പറക്കുക എന്‍പക്ഷി

-കെ എ സോളമന്‍ 

No comments:

Post a Comment