#സ്വയംപരിചയപ്പെടുത്തൽ
(റീ പോസ്റ്റ്, ചെറിയ മാറ്റത്തോടെ)
പേര് കെ എ സോളമൻ
പ്രൊഫസർ എന്നു പറയാം . അതു കാര്യമായി എടുക്കണ്ട. 2024 ൽ കോളജിനു അകത്തും പുറത്തുമായി 52 വർഷത്തെഅധ്യാപനം പൂർത്തിയാകും. അതിൻ്റെ പേരിൽ പുരസ്കാരം ഒന്നും ലഭിച്ചിട്ടില്ല. എന്നെക്കാൾ സർവീസ് ഉള്ളവർക്കു പോലും അങ്ങനെയൊരു കപ്പ് കിട്ടാത്തതു കൊണ്ട് ഇക്കാര്യത്തിൽ യാതൊരുവിധ വിഷമമില്ല.
ഇപ്പോൾ ഓൺ ലൈൻ ടീച്ചിംഗിലാണ് ഏറെ സമയവും. ഫിസിക്സാണ് വിഷയം. ശരാശരി 30 മിനിട്ടു ദൈർഘ്യമുള്ള 1400-ൽ പരം വീഡിയോ ക്ളാസുകൾ കൊറാണാക്കാലത്തും തുടർന്നു പോസ്റ്റു ചെയ്തു. പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. പ്രയോജനപ്പെടുന്നുണ്ടെന്നാണ് ചില ഓൺലൈൻ വിദ്യാർത്ഥികളുടെ കമൻ്റ് .
പത്രങ്ങളിൽ കത്ത് എഴുതുന്നത് പ്രധാന ഹോബി. മലയാളത്തിലും ഇംഗ്ലീഷിലുള്ള മിക്കവാറും പത്രങ്ങളിൽ കത്തുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
ദിവസം ശരാശരി10 പത്രങ്ങൾ വായിക്കും മനോരമ, മംഗളം, ഇൻഡ്യൻ എക്സ്പ്രസ്സ് വീട്ടിൽ വരുത്തുന്നു. ബാക്കി പത്രങ്ങളെല്ലാം ഓൺലൈനിൽ.ജന്മഭൂമി, ദീപിക, ഏഷ്യൻ ഏജ്, ദി ടെലിഗ്രാഫ്, ദി ഹിന്ദു ഒക്കെ ഓൺ ലൈനിലും ഗ്രന്ഥശാലയിലും വായിക്കും. പല വാർത്തകളും തലക്കെട്ടിൽ ഒതുക്കി വായിക്കുന്നതാണ് രീതി
ചെറിയ കവിതകളും കഥകളും വീക്ഷണം ഞായർ, ജന്മഭൂമി, മംഗളം ഞായർ എന്നിവയിൽ അച്ചടിച്ചു വന്നിട്ടുണ്ട് ലോക്കൽ പ്രസിദ്ധീകരണങ്ങൾക്കും കഥകൾ, കുറിപ്പുകൾ അയക്കാറുണ്ട്. നവനീതം
പത്രാധിപർ ജസ്റ്റിസ് ശ്രീ കെ സുകുമാരൻ ഒന്നുരണ്ട് സന്ദർഭങ്ങളിൽ വിളിച്ച് അനുമോദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചു പുസ്തകങ്ങൾ പ്രസിഡീകരിച്ചു.. അധികമാരും വായിക്കാത്തതു കൊണ്ട് കൂടുതൽ മേനി പറയാനില്ല.
ഫേസ്ബുക്കിൽ നടത്തുന്ന ചില കമൻറുകളിൽ അനാകർഷരായി ചില സുഹൃത്തുക്കൾ ബന്ധം വിടർത്തി പോയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇക്കൂട്ടരെ എങ്ങനെയാണ് അറിയിക്കുക ? എന്ത് തോന്നിയവാസം എഴുതിയാലും ബന്ധം വിടർത്താത്ത ചില രുണ്ട്. അവരാണ് മണ്ണിന്റെ ഉപ്പ്, ശരിക്കും മനുഷ്യസ്നേഹികൾ, അവരെയാണ് പൂവിട്ട് പൂജിക്കേണ്ടത്
കത്തെഴുത്ത് ഹോബിയുടെ കൂട്ടത്തിൽ ഫേസ് ബുക്കിലുടെ നടത്തുന്ന വെറുപ്പിക്കൽ അവസാനിപ്പിച്ചാൽ എന്തെന്നുപലപ്പോഴും ചിന്തിക്കും. എന്നാലും ചിലപ്പോൾ ഫ്രോഡ് പുറത്തു ചാടും .
യാതൊരു കുറവുമില്ലാതെ കത്തെഴുതും വെറുപ്പിക്കലും തുടരുന്നു . അതു കാരണം ഒട്ടും തന്നെ സമയം മറ്റൊരു കാര്യത്തിനായി നീക്കിവെയ്ക്കാൻ കഴിയുന്നില്ല.
No comments:
Post a Comment