Monday, 18 January 2016

നിനയ്ക്കായ് വീണ്ടും





വെറുതെ നീയെന്തിനെൻ ഹൃദയാമാം വീണയിൽ
പുതിയൊരു രാഗത്തിൻ ശീലുകൾ തീർത്തു പോയ്
അകലെ ആകാശ വിജനമാം
കോണിൽ നി-
ന്നനുരാഗം കണ്ണിൽ നിറയ്ക്കാത്ത തെന്തു നീ?
പറയൂ, അഹിതമായ് പറഞ്ഞുവോ ഞാനന്നു്
പിരിയുമ്പോൾ നിന്നോടു ചേർന്നിരുന്ന്
നിറയെ ആകാശ മേലാപ്പിൽ താരകൾ
വർണ്ണക്കുടകൾ വിടർത്ത കാലം
അരുണമാം രേഖകൾ തെളിയുന്ന കവിളിലെ
നറുവെണ്ണിലാവിൽ തലോടി യെന്നോ?
അങ്ങകലെയാ താരകൾ നീന്തുന്ന പൊയ്കയിൽ
അറിയാതെ മുങ്ങിക്കുളിക്കയോ നീ?
എൻ തരളമാം ജീവിത തന്തുവിലന്നു നീ
സുന്ദരരാഗം മീട്ടിയതെങ്ങനെ?
അകലെ മലമഞ്ഞിൻ അറ്റത്തു നിന്നന്നെ
അരുമ പോൽ മെല്ലെ വിളിക്കാത്ത തെന്തു നീ
വിറയാർന്ന ചുണ്ടിലെ മൃദുലമാം സ്പർശങ്ങൾ
അറിയുന്നു, ചിറകടി കേൾക്കുന്നു ഞാനെന്നും
വരുമോ, തെളിനീരുറവയായ് വീണ്ടും നീ
നീറുന്ന മനസ്സിന്റെ ഉള്ളം കുളിർപ്പിക്കാൻ?
കാലങ്ങളേറെ കഴിഞ്ഞു പോയെങ്കിലും
കാതോർത്തു നില്ക്കുമീ വഴിയിൽ ഞാ- നേകനായ്
കെ എ സോളമൻ

No comments:

Post a Comment