Wednesday, 13 May 2015

തൊലിപ്പുറത്തു ചികില്‍സ



തലവേദന വന്നാല്‍ തലവെട്ടിക്കളയുമോ? കളയുമെന്നാണ് ആലപ്പുഴ സായി കേന്ദ്രവവുമായി ബന്ധപ്പെട്ടു കേള്ക്കുന്നവാര്ത്ത്.. കേന്ദ്രത്തിന് ചുറ്റുപാടുമുള്ള സകലമാന ഒതളമരങ്ങളും വെട്ടിനശിപ്പിക്കുന്നു. സായി കേന്ദ്രത്തിലെ നാലു കുട്ടികള്‍ ഒതളങ്ങ കഴിച്ചു ആശുപത്രിയില്‍ അഡ്മിറ്റാവുകയും ഒരാള്‍ മരിക്കുയും ചെയ്തത് പോലുള്ള സംഭവം ആവര്ത്തി ക്കാതിരിക്കാനാണ് ഈ വങ്കത്തരം.!
ഒതളത്തിന്റെ പച്ചപ്പ് അനാകര്ഷ മെന്ന് ആരും പറയില്ല. ഒതളമരത്തിന്റെ ഇല ആടുകള്‍ക്കു ഇഷ്ടപ്പെട്ട ഭക്ഷണമാണ്. ഒതളങ്ങ പെറുക്കിയെടുത്തു വിറ്റു ചെറിയവരുമാനമുണ്ടാക്കുന്ന കുറച്ചുപേര്‍ വേമ്പനാടു കായല്‍ തീരത്തുണ്ട് സായി കേന്ദ്രത്തിലെ ദുരന്തത്തിന്റെ പേരില്‍ ഒതള മരങ്ങള്‍ വെട്ടിമാറ്റുനന്നത് തെറ്റാണ്
ഇവിടെ ഒതളവുംകാഞ്ഞിരവും മുള്ളു മുരിക്കുമൊന്നും വേണ്ട. എല്ലാമനുഷ്യരും തങ്കപ്പെട്ട ആളുകളായത് കൊണ്ട് തേന്‍മാവും ചന്ദനമരവും മതി. സായി കേന്ദ്രത്തില്‍ ദുരന്തം ഒഴിവാക്കാന്‍ ഇത്തരം തൊലിപ്പുറത്ത് ചികില്സയല്ല വേണ്ടത്
കേ എ സോളമന്‍

No comments:

Post a Comment