എന്റെ
ഹൃദയമാം നിഴല്‍
തെളിയും, ചിലപ്പോള്‍ മങ്ങും
കാണാതെപോകും
പിന്നെ കൂടെവരും ചിരിക്കും
കഥ പറയും പാടും
ഒടുവില്‍ താനേ കരയും
നേരും പൊരുളുമറിയാതെ ,
സുഖദുഖ
സമ്മിശ്രമായ്
ഉപമയെന്തെന്നറിയാതെ
ഉല്പ്രേക്ഷയില്ലാതെ
കവിത
ചൊല്ലും നിഴല്‍
...
എന്റെ
നിഴല്‍ വീഥികളില്‍
പതിഞ്ഞ
നഖക്ഷതങ്ങള്‍
കാണാം
കണ്ണുനീര്‍
കൊടിയവിശപ്പിന്ചൂട്
വേദനയില്‍
തീര്ത്തി മുഖങ്ങള്‍
മുറിവേറ്റ
ഹൃദയം
വകൃതമാം
മനസ്സ്
പാവമെന്‍
നിഴല്‍
നിഴല്‍ നീട്ടിയകയ്യില്‍ വീണ
ചെറുനാണയത്തുട്ടുകള്‍
ഹൃദയത്തിന്‍
വേദന,
മൌനത്തിന്റെ
പതിവ് മാന്ദ്യം
ശൂന്യതയുടെ
ചാരനിറം
കാര്മേിഘക്കറുപ്പില്‍
ആഴുന്നുപോയ
നിസ്സഹായ
രൂപം ,
പാവം
എന്റെ നിഴല്‍
.
ജീവിത
വഴിത്താരയില്‍
വ്യമോഹ
നിമിഷങ്ങള്‍ ,
പാതി
മയങ്ങിയ കണ്ണുമായ്
വേദനയുടെപത്താം
വാര്ഡില്‍
ഇന്നലകളുടെ
നഷ്ടവുമായി
പിടയുന്ന
എന്റെ നിഴല്‍
പാവം
എന്റെ നിഴല്‍