Monday, 7 April 2014

വേഷം -കഥ -കെ എ സോളമന്‍



അക്കാലത്ത് സ്ത്രീകളുടെ വേഷം റൌക്കയായിയിരുന്നു. റൌക്ക എത്തുന്നതിനു മുന്പ് സ്ത്രീകള്‍ സ്വര്‍ണമുതലാളിമാരുടെ പരസ്യമോഡല്‍ മാതിരി മാറുമറക്കില്ലായിരുന്നു. റൌക്കയ്ക്കു ഏറെ പ്രചാരം കിട്ടിയെങ്കിലും നാട്ടിലെ സെയിന്‍റ്പട്രീഷ്യ മഠത്തിലെ കന്യാസ്ത്രീകള്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ വേഷമാണ് ധരിച്ചുപോന്നത്, അതും മങ്ങിയ നിറമുള്ളവ.

തുടര്‍ന്നു എപ്പോഴോ നാട്ടിലെ സ്ത്രീകളുടെ വേഷം സാരിയും ബ്ലൌസുമായി. ആ സമയം സെയിന്‍റ്പട്രീഷ്യ മഠത്തിലെ ഒരുയുവ കന്യാസ്ത്രീ മുട്ടിപ്പായി പ്രാര്‍ഥിക്കുകയും അവര്‍ക്കൊരു വെളിപ്പാടിണ്ടാകുകയും ചെയ്തു. കന്യാസ്ത്രീകള്‍ക്കും സാരിയും ബ്ലൌസുമാകാമെന്നതായിരുന്നു ആ വെളിപ്പാട്. അതോടെ ചെറുപ്പാക്കാരികളായ ചില കന്യാസ്ത്രീകള്‍ വേഷം സാരിയിലോട്ടുമാറ്റി.

പിന്നെടെപ്പോഴോ നാട്ടിലെ സ്ത്രീകള്‍ ചുരിദാരിലേക്ക് മാറി. സെയിന്‍റ്പട്രീഷ്യ മഠത്തിലെ മറ്റൊരു യുവകന്യാസ്ത്രീ മുട്ടിന്‍മേല്‍ നിന്നു പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്കുമുണ്ടായി ഒരുവെളിപ്പാട്, സിസ്റ്റെര്‍സിനും ചുരിദാര്‍ ധരിക്കാം. അങ്ങനെ കുറെ കന്യാസ്ത്രീകള്‍ സാരിയില്‍ നിന്നു ചുരിദാറിലേക്കുമാറി.
ഇപ്പോള്‍ നാട്ടിലെ സ്ത്രീകളുടെ മുഖ്യവേഷം ലെഗ്ഗിന്‍സായി. സെയിന്‍റ്പട്രീഷ്യ മഠത്തില്‍ വീണ്ടുമൊരു യുവകന്യാസ്ത്രീ അതികഠിന തപസ്സിലാണ്, ലെഗ്ഗിന്‍സ് സംബന്ധിച്ചു വെളിപ്പാടു ഉണ്ടാകുമോ എന്നറിയാന്‍!

ഇക്കാലമത്രയും മുസ്ലിം സമുദായത്തിലെ സ്തീകള്‍  പര്‍ദ്ദായില്‍ അഭിരമിക്കുകയായിരുന്നു.


കെ എ സോളമന്‍  

No comments:

Post a Comment