സി,ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം
പ്രഖ്യാപിച്ചപ്പോള്‍ 80.19 ശതമാനമാണ് വിജയം. . പെണ്‍കുട്ടികളാണു വിജയശതമാനത്തില്‍ മുന്നില്‍. 86.21 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 75.80 ആണ്.
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴും ഉയര്ന്ന വിജയ ശതമാനം. പെങ്കുട്ടികളാണ്
മുന്നില്‍.
എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് റെക്കോര്‍ഡ് വിജയം. 93.64 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്
അര്‍ഹരായി എന്നുപറഞ്ഞാല്‍ അവരൊക്കെജയിച്ചെന്നര്‍ത്ഥം. വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍
നല്‍കാതെയാണ് ഈ റിസല്ട് എന്നാണ്
ഗീര്‍വാണം. അപ്പോള്‍ മോഡറേഷന്‍
ഉണ്ടായിരുന്നേകില്‍ എന്താകുമായിരുന്നു അവസ്ഥ? എല്ലാ ഫലയും പ്രഖ്യാപിച്ചത്
വിദ്യാഭ്യാസമന്ത്രി
പി.കെ. അബ്ദുറബ്ബുതന്നെയാണ്. മന്ത്രിമാര്‍
ഫലം പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു മന്ത്രി
ഇല്ലെങ്കില്‍ ഫലമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. . ഐ എസ്
സി, ഐ സി എസ് സി ,സി ബി എസ് സി തുടങ്ങി
എല്ലാത്തിന്റെയും ഫലം പ്രഖ്യാപിച്ചു. എല്ലാറ്റിനും പെങ്കുട്ടികളാണ് മുന്നില്‍.
ഇങ്ങനെ പെങ്കുട്ടികളെ മുന്നില്‍ നിര്‍ത്തി
വിജശതമാനം കൂട്ടി ക്കൂട്ടികൊണ്ട് വരുന്നതാണ് ഇരുമുന്നണികളുടെയും ഭരണനേട്ടം.
എല്ലാവരെയും പാസ്സാക്കുന്നത് എന്തുകൊണ്ടെന്ന് വെച്ചാല്‍ ഒരുകുട്ടിക്കും മെന്‍റല്‍
സ്ട്രെയിന്‍ പാടില്ല. ഇങ്ങനെ മെന്‍റല്‍ സ്ട്രെയിന്‍ കുറച്ചു കുറച്ചു കൂടുതല്‍ പെങ്കുട്ടികളെയും അല്പം കുറവ്ആണ്‍കുട്ടികളെയും എല്ലാ
ക്ലാസ്സിലും ജയിപ്പിച്ചു കൊണ്ടുവന്നതിന് ശേഷം പിന്നൊരു ഇരുട്ടടിയുണ്ട്, അതിനെയാണ് എന്‍ട്രന്‍സ് പരീക്ഷയെന്ന് പറയുന്നത്. ഈ പരീക്ഷയിലാണ് കൂട്ടപപ്പൊരിച്ചിലും കൂട്ടനിലവിളിയും.
എഞ്ചിനീയറിങ് അഡ്മിഷന് വലിയ വിഷമമില്ലെങ്കിലും മെഡിസിന്‍ടെ കാര്യം
അങ്ങനെയല്ല. എന്‍ട്രന്‍സ് പരിശീലന കോണ്‍സെന്റ്രഷന്‍ ക്യാമ്പുകളില്‍ ഒന്നും രണ്ടും
വര്‍ഷത്തെ വിദഗ്ധ ഡ്രില്ലിന് ശേഷം കുട്ടികളില്‍ ഭൂരിപക്ഷത്തെയും കൊണ്ടെത്തിക്കുന്നത്
കടുത്ത നിരാശലേക്കാണ്. എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെടുന്നവ്ര്‍ക്ക്
ഉണ്ടാകുന്ന് മാനസിക ആഘാതത്തെ പറ്റി ആര്‍ക്കും ഉള്‍കന്ഠയില്ല. എന്‍ട്രന്‍സ് പരീക്ഷ എന്ന മാരണം അവസാനിപ്പിച്ചു കൂടെയെന്ന്
ചോദിച്ചാല്‍ അത് പറ്റില്ല, പലര്‍ക്കും ചുക്കിലിതടയുന്ന ഏര്‍പ്പാടാണ്. പാവപ്പെട്ടവന് ഒരു ചാന്‍സുപോലും
നാല്‍കാതെ പണക്കാരന് സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് എന്‍റ്റന്‍സ്
പരീക്ഷാടിസ്ഥാനത്തിലുള്ള മെഡിക്കല്‍ അഡ്മിഷന്‍.
എസ് എസ് എല്‍ സി, പ്ലസ് റ്റൂ
പരീക്ഷകളില്‍ മുന്നിലെത്തുന്ന പെങ്കുട്ടികളാണ് എന്‍ട്രന്‍സ് പരീക്ഷങ്കളില്‍
പിന്നോക്കം പോകുന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് ചില ഊശാന്‍ തടിക്കാര്‍ ചാനലില്‍
കേറിയിരുന്നു അധര വ്യായാമം നടുത്തുന്നുണ്ട് വെങ്കിലും പെങ്കുട്ടികള്‍ക്ക്
നിഷേധിക്കപ്പെടുന്ന അവസരങ്ങളെ ക്കുറിച്ച് ആര്‍ക്കുംപരാതി ഇല്ല. ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ബി.ഡി.എസ് പരീക്ഷയിലെ കൂട്ടത്തോല്‍വി പോലെയാണ് എന്‍ട്രന്‍സ് പരീക്ഷയുടെ കൂട്ട തോല്‍വി. .
സ്കൂള്‍ പരീക്ഷകള്‍ക്ക് മികച്ച വിജയാം കാഴ്ച വെക്കുന്ന പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ്
പരീക്ഷയ്ക്ക് പുറകില്‍ പോകുന്നത് അവരുടെ ബുദ്ധിക്കുറവ് കൊണ്ടല്ല, സ്ത്രീ സഹജമായ ക്ഷമയും വിവേചനബുദ്ധിയും പെട്ടെന്നു തീരുമാന
മെടുക്കുന്നതില്‍ നിന്നു അവരില്‍ ചിലരെയെങ്കിലും
പിന്തിരിപ്പിക്കുന്നു. ഇതിന്റെ ഫലമായിട്ടാണ് സ്പീഡ് ടെസ്റ്റായ എന്‍റ്റന്‍സ്
പരീക്ഷയില്‍ അവര്‍ പുറകോട്ടുപോകുന്നത് .ഇത് മനസിലാക്കി ആങ്കുട്ടികള്‍ക്കും
പെങ്കുട്ടികള്‍ക്കും അന്‍പത് അന്‍പത് എന്ന റേഷ്യോയില്‍ റാങ്ക് ലിസ്റ്റ്
തയ്യാറാക്കിയാല്‍ ഈ രംഗത്ത് നിലനിന്നു പോരുന്ന വലിയൊരു വൈരുദ്ധ്യം തടയാനാകും. പെങ്കുട്ടികള്‍ക്കുംആണ്‍ കുട്ടികളെ പോലെ തുല്യ അവസരം ലഭിക്കേണ്ടതായുണ്ട്.
-കെ എ
സോളമന്‍
No comments:
Post a Comment