Sunday, 8 April 2012

വിട ഇന്നലെയായിരുന്നു - കവിത -കെ എ സോളമന്‍


ഇന്നലെയായിരുന്നു യാത്ര
തംപേറുകള്‍  മുഴങ്ങിയില്ല
മൌനപദയാത്രയില്ല
അനുശോചനയോഗമില്ല   
ഇന്നലെയായിരുന്നു യാത്ര
വിട ഇന്നലെയായിരുന്നു 

കാതടയ്ക്കും വെടിയൊച്ചയില്ല
ബൂഗില്‍  വാതനമില്ല
ഗണ്‍ സലൂട്ടില്ല ,
തീരനഷ്ട മെന്നാരും മൊഴിഞ്ഞില്ല
കരച്ചിലില്ല ,
കണ്ണീര്‍ പെരുമഴയില്ല
ഇന്നലെയായിരുന്നു യാത്ര
വിട ഇന്നലെയായിരുന്നു 

വിട ചൊല്ലിയത് നാടിന്റെ –
തീരാനഷ്ടമാം പ്രിയനേതാവല്ല
നിത്യയവ്വനംകാക്കും താരമല്ല
മായാമോഹിനിയല്ല
പ്രണയാതുരയായ കാമുകിയല്ല
പ്രണയം മറന്ന ക്രൌഞ്ചപ്പക്ഷിയല്ല
അരുമയാം കൂട്ടിലെകിളിയുമല്ല
ഇന്നലെയായിരുന്നു യാത്ര
വിട ഇന്നലെയായിരുന്നു

കാണാതെ , കരയാതെ
പോയ മരണം
യവ്വനങ്ങള്‍ക്ക് തണലായിരുന്നു
അറിവിന്‍ സാഗരമായിരുന്നു
അക്ഷരപ്പെരുമയായിരുന്നു
വിദ്യയായിരുന്നു ,
ശാസ്ത്ര സത്യങ്ങളുടെ
നിസ്തുല സ്രോതസ്സായിരുന്നു
അതൊരു വിശ്വവിജ്ഞാനകോശം
ബ്രിട്ടാനിക്കായെന്ന് നാമം

കുറിപ്പ്: ബ്രിട്ടാനിക്കായുടെ പ്രിന്‍റ് എഡിഷന്‍ ഇനിയില്ല
-കെ എ സോളമന്‍

No comments:

Post a Comment