#ഗാന്ധിസ്മാരകത്തിലെ #പൂച്ച
"പൂച്ചേ , നീ എന്തിനായ് വന്നു പൂച്ചേ .
ഈ അഹിംസാ ഗൃഹത്തിൽ
ആരോടും വിദ്വേഷമില്ലാതെ
സത്യ മാർഗത്തിൽ, സന്മാർഗ്ഗചിന്തയോടെ
അഹിംസ മുഖമുദ്രയാക്കി
പൂംധ്വജന്മാർക്ക് സംരക്ഷകനായി
നിനക്കു മുണ്ടായിരുന്നില്ലേ ആഗ്രഹം
ഉന്ദുരവർഗ ഉന്മൂലനത്തിന് .
പ്രകൃതിയും അതല്ലേ കാംക്ഷിക്കുന്നത്
എന്നിട്ട് നീ മാത്രം എന്തേ
ഈ സന്മാർഗ ഭവനത്തിൽ ഏകനായ്
ദിശാ ഭ്രംശം ബാധിച്ച്
വിഢാല വർഗത്തിന് അനഭിമതനായ്
പൃകങ്ങൾൾക്ക് സഹോദരനായി?
പൂച്ചയ്ക്കെന്തു പൊന്നുരുക്കിന്നിടത്തു കാര്യം
തിരുത്തുന്നു ഞാനീ പഴം പഴഞ്ചൊല്ല്
പൂച്ചയ്ക്കെന്തു ഗാന്ധി സ്മാരകത്തിൽ കാര്യം?
പൂച്ചേ , നീ എന്തിനായ് വന്നു പൂച്ചേ
ഈ ശാന്തമാം അഹിംസാഭവനത്തിൽ ?